Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനത്തിൽ...

വാഹനത്തിൽ ചീറിപ്പാഞ്ഞാൽ കുടുങ്ങും

text_fields
bookmark_border
കൊച്ചി: ചീറിപ്പാഞ്ഞും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കിയും നിരത്തുകളിൽ വിലസുന്ന വിരുതന്മാരെ കുടുക്കാൻ ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ വാഹനപരിശോധന കർശനമാക്കും. ഇതി​െൻറ ഭാഗമായി മോേട്ടാർ വാഹനവകുപ്പ് പുതിയ രണ്ട് പരിശോധന വാഹനങ്ങൾ നിരത്തിലിറക്കും. അമിതവേഗമടക്കം നിയമലംഘനം ശാസ്ത്രീയമായി കണ്ടെത്താനുള്ള സംവിധാനം സജ്ജമാക്കിയ ഇത്തരം വാഹനങ്ങൾ ഇൻറർസെപ്റ്റർ എന്നാണറിയപ്പെടുന്നത്. പരിശോധന വാഹനത്തിലെ ഹൈഡെഫിനിഷൻ കാമറ ഉപയോഗിച്ച് 1500മീറ്റർ അകെല വരെയുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കാം. വാഹനം കടന്നുപോകുേമ്പാൾ കാമറക്ക് 160 ഡിഗ്രി വരെ ചരിഞ്ഞ് ചിത്രങ്ങളൊപ്പിയെടുക്കാനാകും. വാഹനത്തിൽ സൗണ്ട് ലെവൽ മീറ്ററും സജ്ജീകരിച്ചിട്ടുണ്ട്. അനുവദനീയ ശബ്ദത്തി​െൻറ അളവ് 80ഡെസിബൽ ആണെന്നിരിക്കെ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിരത്തുകളെ വിറപ്പിക്കുന്നവർക്ക് തടയിടാൻ സൗണ്ട് ലെവൽ മീറ്റർ സഹായിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. നിലവിൽ അനുവദനീയ അളവിൽ കൂടുതൽ ശബ്ദമുണ്ടാക്കി പിടിയിലാകുന്നവർ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കോടതിയിൽനിന്ന് രക്ഷപ്പെടുകയാണ്. ട്രാഫിക് പൊലീസി​െൻറ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടായിട്ടുപോലും ഇത്തരക്കാർ രക്ഷപ്പെടുന്നത് തടയാൻ ഇൻറർസെപ്റ്ററിെല സൗണ്ട് ലെവൽ മീറ്ററിന് സാധിക്കും. രാത്രിയിലെ വാഹനാപകടങ്ങളിൽ സ്ഥിരം വില്ലൻ വാഹനങ്ങളുെട ഹെഡ്ലൈറ്റിൽനിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ്. എതിരെ വരുന്ന വാഹനങ്ങളിലെ ൈഡ്രവർമാർ പലപ്പോഴും അപകടത്തിൽ പെടാറുണ്ട്. ഹെഡ്ലൈറ്റുകളുടെ പ്രകാശ തീവ്രത അളക്കാൻ ട്രാഫിക് പൊലീസിന് ഇതുവരെ സംവിധാനങ്ങളുണ്ടായിരുന്നില്ല. പുതിയ ഇൻറർസെപ്റ്ററിൽ ഇതിന് ലക്സ് മീറ്ററും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ഗ്ലാസുകളുടെ സുതാര്യത അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കാനുള്ള ടിൻറ് മീറ്ററും ഇൻറർസെപ്റ്ററിലുണ്ടാവും. നിലവിൽ ട്രാഫിക് പൊലീസിന് ഇൻറർസെപ്റ്റർ ഉണ്ടെങ്കിലും കൂടുതൽ സംവിധാനങ്ങളുമായി പുതിയ രണ്ട് വാഹനങ്ങൾ വരുന്നതോടെ ദിനേന വർധിക്കുന്ന ട്രാഫിക് നിയമലംഘനത്തിന് കടിഞ്ഞാണിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story