Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:08 PM IST Updated On
date_range 7 Sept 2017 2:08 PM ISTചതയദിനാഘോഷം; ഘോഷയാത്രയും സമ്മേളനവും നടന്നു
text_fieldsbookmark_border
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂനിയെൻറ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിെൻറ 163ാം ജയന്തി വിപുലമായി ആഘോഷിച്ചു. യൂനിയനിലെ 63 ശാഖകളുടെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ നാരകത്തറ ജങ്ഷനിൽനിന്ന് ചതയദിന സന്ദേശ ഘോഷയാത്രയും സമ്മേളനവും നടന്നു. യൂനിയൻ പ്രസിഡൻറ് കെ. അശോകപ്പണിക്കർ പതാക ഉയർത്തി. തുടർന്ന് ചതയദിന സന്ദേശ ഇരുചക്ര വാഹനറാലി നടന്നു. ചതയദിന ഘോഷയാത്രക്ക് യൂനിയൻ പ്രസിഡൻറ് കെ. അശോകപ്പണിക്കർ, വൈസ് പ്രസിഡൻറ് ഡോ. ബി. സുരേഷ് കുമാർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, യൂനിയൻ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. യൂനിയൻ വൈസ് പ്രസിഡൻറ് ഡോ. ബി. സുരേഷ് കുമാറിെൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനം യൂനിയൻ പ്രസിഡൻറ് കെ. അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വൈക്കം മുരളി ചതയദിന സന്ദേശം നൽകി. യൂനിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ സ്വാഗതവും യൂനിയൻ കൗൺസിലർ എം. സോമൻ നന്ദിയും പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയെൻറ നേതൃത്വത്തിൽ നടന്ന ജയന്തി പ്രാർഥനയോഗം യൂനിയൻ പ്രസിഡൻറ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. അശോകൻ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് ഡി. കാശിനാഥൻ, ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമരാജൻ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശാഖതലത്തിലാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. യൂനിയനിലെ 52 ശാഖയിലും രാവിലെ പ്രാർഥന, വിശേഷാൽ പൂജകൾ, മഹാശാന്തി ഹവനം എന്നിവ നടന്നു. വൈകീട്ട് ശാഖയോഗങ്ങളിൽ ഘോഷയാത്രകളും വിവിധ ശാഖകളിൽ സ്കോളർഷിപ് വിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടന്നു. മഴമൂലം വെള്ളക്കെട്ടായി ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിൽ വിവിധ പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടായി. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ആറുമണിക്കൂർ തിമർത്ത് പെയ്തു. ഹരിപ്പാട് നഗരത്തിൽ മാധവ ജങ്ഷൻ, ടൗൺ ഹാൾ ജങ്ഷൻ സുബ്രഹ്മണ്യക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ ഓടകൾ കരകവിഞ്ഞൊഴുകി. നിരവധി കടകളിൽ വെള്ളം കയറി. കുമാരപുരം, കാർത്തികപ്പള്ളി, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്ത് വെള്ളംകയറി. പഞ്ചായത്ത് റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറിയ നിലയിലാണ്. വെള്ളം ഒഴുകുന്ന ഓടകളും നിലങ്ങളിലെ ഓവുചാലുകളും നികന്നതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതി പഞ്ചായത്തിലും താലൂക്ക് ഒാഫിസിലും ലഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആദരിച്ചു ചെങ്ങന്നൂർ: മാന്നാർ വിവേകാനന്ദ വിചാരവേദിയുടെ നേതൃത്വത്തിൽ ഗാന്ധിയനും റിട്ട. പ്രഫസറുമായ കുട്ടമ്പേരൂർ ചക്കനാട്ട് ഡോ. എ.ആർ. ഗോപാലപിള്ളയെ ആദരിച്ചു. വിദ്യാർഥികൾ പൊന്നാട അണിയിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിയായ ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടിൽ കളിയ്ക്കൽ മണ്ണൂരേത്ത് അതുൽ ഗോവിന്ദ് ഉണ്ണിക്ക് എ.ആറിെൻറ സഹധർമിണിയും എൻ.എസ് ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ പി.കെ. ചന്ദ്രമതിയമ്മ പൊന്നാട അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story