Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാത്രിയാർക്കീസ്​ ബാവയെ...

പാത്രിയാർക്കീസ്​ ബാവയെ ഓർത്തഡോക്സ് മെത്രാപ്പോലീത്തമാർ സന്ദർശിച്ചു

text_fields
bookmark_border
കോലഞ്ചേരി: യാക്കോബായ സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയെ കാണാനെത്തിയ ഓർത്തഡോക്സ് മെത്രാപ്പോലീത്തമാർക്ക് ലഭിച്ചത് ഹൃദ്യമായ സ്വീകരണം. നാലര പതിറ്റാണ്ടത്തെ ഇടവേളക്കു ശേഷമാണ് ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രതിനിധികളായി തോമസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ നിക്കോളവാസ് മെത്രാപ്പോലീത്തമാർ ലബനാൻ തലസ്ഥാനമായ െബെറൂത്തിലെ പാത്രിയാർക്ക അരമനയിലെത്തിയത്. പതിറ്റാണ്ടുകളായി മലങ്കരയിൽ ബദ്ധവൈരികളാണെങ്കിലും അനുരഞ്ജന നീക്കങ്ങളുമായെത്തിയ ഇവർക്ക് പാത്രിയാർക്കീസ് ബാവ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഓർത്തഡോക്സ് സഭ പുറത്തിറക്കിയ 'യോജിക്കേണ്ടും സമയമിതാ' എന്ന പുസ്തകം മെത്രാപ്പോലീത്തമാർ ബാവക്ക് ഉപഹാരമായി നൽകി. സഭ യോജിപ്പിനെക്കുറിച്ചുളള പ്രമുഖരുടെ കുറിപ്പുകളാണ് പുസ്തകത്തി​െൻറ ഉള്ളടക്കമെന്ന് മെത്രാപ്പോലീത്തമാർ വിശദീകരിച്ചതോടെ ബാവയുടെ അഭിനന്ദനവുമെത്തി. മെത്രാപ്പോലീത്തമാരുമായി ദീർഘനേരം സംസാരിക്കാൻ സമയം കണ്ടെത്തിയ ബാവ ചൊവ്വാഴ്ച രാവിലെ അവരെ െബെറൂത്തിലെ പ്രധാന കേന്ദ്രങ്ങൾ സ്വന്തം വാഹനത്തിൽ ചുറ്റിക്കാണിക്കുകയും ചെയ്തു. മെഡിറ്ററേനിയൻ കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന സിറിയൻ കത്തോലിക്ക വിശ്വാസികളുടെ പുരാതന ദേവാലയമുൾെപ്പടെ വിവിധ കേന്ദ്രങ്ങളും അവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story