Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:08 PM IST Updated On
date_range 7 Sept 2017 2:08 PM ISTദിലീപിനെ കാണാൻ കുഞ്ഞ് ആരാധകൻ ജയിലിൽ
text_fieldsbookmark_border
ആലുവ: ദിലീപിനെ കാണാൻ ഓട്ടിസം ബാധിച്ച കുഞ്ഞ് ആരാധകൻ ജയിലിലെത്തി. മഞ്ഞപ്പെട്ടി പുതുശ്ശേരി സുബ്ഹാെൻറ മകൻ മുഹമ്മദ് ഷഹബാനാണ് ബുധനാഴ്ച ആലുവ സബ് ജയിലിലെത്തിയത്. ദിലീപിെൻറ ആരാധകനായ കുട്ടിയുടെ പിടിവാശി മൂലമാണ് പിതാവ് ജയിലിലെത്തിച്ചത്. 'പച്ചക്കുതിര' സിനിമ കണ്ടതുമുതലാണ് ആരാധന മൂത്തത്. സമീപ ദിവസങ്ങളിൽ ദിലീപിെൻറ ജയിൽവാസത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടതോടെ കുട്ടിക്ക് വളരെ വിഷമമായി. ഇതോടെ ദിലീപിനെ കാണണമെന്ന വാശിയും തുടങ്ങി. വീട്ടിലും സ്കൂളിലും പ്രശ്നമുണ്ടാക്കിത്തുടങ്ങിയതോടെയാണ് പിതാവ് ജയിലിൽ കൊണ്ടുവന്നത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഇവരെത്തിയത്. ജയിൽ അധികൃതർ വിവരമറിയിച്ചപ്പോൾ ദിലീപ് കാണാൻ സമ്മതിച്ചു. എന്നാൽ, ദിലീപ് താടിെവച്ചതിനാൽ കുട്ടിക്ക് മനസ്സിലായില്ല. ദിലീപ്തന്നെ കുട്ടിയോട് സംസാരിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. കുട്ടിയെ ആശ്വസിപ്പിച്ചാണ് പറഞ്ഞയച്ചത്. ദിലീപിന് നൽകാൻ ബലൂണും കൊണ്ടുവന്നിരുന്നു. ഇവ ജയിലധികൃതർ വാങ്ങി ഓഫിസിൽ െവച്ചിട്ടുണ്ട്. yasser
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story