Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:08 PM IST Updated On
date_range 7 Sept 2017 2:08 PM ISTആഘോഷരാവുകള്‍ക്ക് വിരാമമിട്ട് 'ലാവണ്യം^2017' സമാപിച്ചു
text_fieldsbookmark_border
ആഘോഷരാവുകള്‍ക്ക് വിരാമമിട്ട് 'ലാവണ്യം-2017' സമാപിച്ചു കൊച്ചി: നടനചാരുതയുടെ ലാവണ്യഭംഗിയാല്‍ ആസ്വാകരുടെ മനം നിറച്ച മഞ്ജു വാര്യരുടെ നൃത്തസന്ധ്യയോടെ 'ലാവണ്യം-2017'െൻറ നഗരവേദികളിലെ പരിപാടികള്‍ക്ക് സമാപനമായി. ഗണേശ സ്തുതിയോടെ ആരംഭിച്ച മഞ്ജു വാര്യരുടെ നൃത്താവിഷ്‌കാരത്തില്‍ ശിവസ്തുതി, അഷ്ടപദി, തില്ലാന ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രണയവിരഹത്താല്‍ വേദനിക്കുന്ന രാധയുടെ ഭാവവും താളവും ആസ്വാദകരെ വിസ്മയിപ്പിച്ചു. ആനന്ദനടമാടുവാര്‍തില്ലൈ...എന്നു തുടങ്ങിയ ശിവസ്തുതിയില്‍ ആനന്ദനടനമാടിയ മഞ്ജുവിെൻറ മാസ്മരികപ്രകടനം നീണ്ട കരഘോഷത്തോടെയാണ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ ആസ്വാദകര്‍ ഏറ്റെടുത്തത്. ഓണാഘോഷരാവുകള്‍ക്ക് കലയുടെ നിറച്ചാര്‍ത്തേകിയ ലാവണ്യത്തിെൻറ പരിസമാപ്തി അനുഗൃഹീത നര്‍ത്തകിയയുടെ ചുവടുകളാല്‍ ധന്യമായി. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ലാവണ്യം- 2017 െൻറ ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടിലെ വേദിയില്‍ െഞരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിച്ച സോപാനസംഗീതമായിരുന്നു ആദ്യ ഇനം. മറൈന്‍ ഡ്രൈവിലെ വേദിയില്‍ പ്രദീപ് ബാബുവിെൻറ നേതൃത്വത്തിെല പി.ബി ജങ്ഷന്‍ മ്യൂസിക് ബാൻഡ് ഷോയും കാണികള്‍ക്ക് ആവേശമായി. സമാപനവേദിയില്‍ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല മഞ്ജു വാര്യര്‍ക്ക് പുരസ്‌കാരം നല്‍കി. അടുത്തവര്‍ഷവും മികച്ച പരിപാടികള്‍ ലാവണ്യത്തില്‍ സംഘടിപ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മുന്‍ എം.പി പി. രാജീവ്, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ പി.ആര്‍. റെനീഷ്, പി.എസ്. പ്രകാശന്‍, എസ്. സതീഷ്, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍ എന്നിവരും സന്നിഹിതരായി. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ലാവണ്യം-2017ല്‍ 12 വേദികളിലായി 32 പരിപാടിയാണ് നടന്നത്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈൻ ഡ്രൈവ്, ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെറായി, മുനമ്പം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ഭൂതത്താന്‍കെട്ട്, കുട്ടമ്പുഴ എന്നിവിടങ്ങളിലാണ് കലാസന്ധ്യകള്‍ക്ക് വേദിയൊരുങ്ങിത്. കെ.എസ്. പ്രസാദും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡ് സെപ്റ്റംബര്‍ 10ന് പെരുമ്പാവൂര്‍ സുഭാഷ് പാര്‍ക്കില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story