Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:08 PM IST Updated On
date_range 7 Sept 2017 2:08 PM ISTഇന്തോനേഷ്യയിലെ രണ്ടാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
text_fieldsbookmark_border
ജകാർത്ത: മിഡിൽ ഈസ്റ്റിലെ പ്രമുഖ വാണിജ്യശൃംഖലയായ ലുലു ഗ്രൂപ്പിെൻറ ഇന്തോനേഷ്യയിലെ രണ്ടാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ജകാർത്തക്കടുത്ത താങ്റാങ്ങിലെ ബി.എസ്.ഡി സിറ്റിയിൽ ഇന്തോനേഷ്യ ഇൻവെസ്റ്റ്മെൻറ് ബോർഡ് ചെയർമാൻ ഹിമവാൻ ഹരിയോഗ ഉദ്ഘാടനം ചെയ്തു. ബാൻടൻ പ്രവിശ്യ ഗവർണർ ഡോ. സുദിനോ റാവിത, പ്രഭിർ ഭട്ടാചാര്യ, ഇന്ത്യൻ എംബസി അറ്റാഷെ, ഇന്തോനേഷ്യയിലെ യു.എ.ഇ ചാർജ് ഡി അഫയേഴ്സ് വാലിദ് ദാർവിഷ് അൽ റായിസ് എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. മൂന്നുവർഷത്തിനുള്ളിൽ 300 ദശലക്ഷം ഡോളറാണ് ഇന്തോനേഷ്യയിൽ ലുലു ഗ്രൂപ് മുതൽമുടക്കുന്നത്. 15 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ഈ കാലയളവിൽ ഇന്തോനേഷ്യയിൽ തുടങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ലുലു ഗ്രൂപ്പിെൻറ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 137 ആയി. ഇന്തോനേഷ്യയിൽ ലുലുവിന് ലഭിച്ച അഭൂതപൂർവ സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതായും ഉദ്ഘാടനശേഷം സംസാരിക്കെവ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഇന്തോനേഷ്യയിലെ മൊത്തം മുതൽമുടക്ക് 500 ദശലക്ഷം ഡോളർ (ഏകദേശം 3300 കോടി രൂപ) ആകുമെന്നും യൂസുഫലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story