Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTനഗരത്തെ മഞ്ഞയണിയിച്ച് ഗുരുജയന്തി ഘോഷയാത്ര
text_fieldsbookmark_border
പറവൂർ: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് എസ്.എൻ.ഡി.പി പറവൂർ യൂനിയെൻറ നേതൃത്വത്തിൽ ഘോഷയാത്ര നഗരത്തെ മഞ്ഞയണിയിച്ചു. യൂനിയെൻറ കീഴിലുള്ള 72 ശാഖായോഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കെ.എം.കെ കവല, പുല്ലംകുളം, ചേന്ദമംഗലം കവല, കച്ചേരിപ്പടി പഴയ സ്റ്റാൻഡ് ചുറ്റി ഘോഷയാത്രയുടെ മുൻനിര നഗരം ചുറ്റി സമ്മേളന വേദിയായ യൂനിയൻ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് നിറപ്പകിട്ടേകി. ഘോഷയാത്ര കടന്നുപോകുന്ന നഗരവീഥികളിലെ വ്യാപാരസ്ഥാപനങ്ങൾ ഘോഷയാത്രയെ വരവേൽക്കാൻ പീതവർണങ്ങളാൽ അലങ്കരിച്ചിരുന്നു. ജയന്തി സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി സി.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിത സംഘം വൈസ് പ്രസിഡൻറ് ഇ.എസ്.ഷീബ ടീച്ചർ ജയന്തി സന്ദേശം നൽകി. യൂനിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡൻറ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി.ബിനു, പി.എസ്.ജയരാജ്, ഡി.ബാബു, യൂനിയൻ കൗൺസിൽ അംഗങ്ങളായ കെ.ബി.സുഭാഷ്, വി.എൻ.നാഗേഷ്, ഡി.പ്രസന്നകുമാർ, വനിത സംഘം യൂനിയൻ ചെയർപേഴ്സൻ ജയശ്രീ ടീച്ചർ, യൂത്ത് മൂവ്മെൻറ് യൂനിയൻ പ്രസിഡൻറ് അഡ്വ.പ്രവീൺ തങ്കപ്പൻ, സൈബർസേന ചെയർമാൻ ഭാഗ്യരാജ് മാസ്്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിശിഷ്്ട വ്യക്തികളെ ആദരിക്കൽ, വിധവ, വാർധക്യകാല പെൻഷൻ വിതരണം, സമ്മാനദാനം എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story