Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചതയദിന ഘോഷയാത്ര...

ചതയദിന ഘോഷയാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയ​െൻറ നേതൃത്വത്തിൽ ചതയദിന പരിപാടികൾ സംഘടിപ്പിച്ചു. ഇതര ശ്രീനാരായണീയ പ്രസ്‌ഥാനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൈകീട്ട് 3.45ഓടെ അദ്വൈതാശ്രമ കവാടത്തിൽനിന്നും ജയന്തി ഘോഷയാത്ര ആരംഭിച്ചു. യൂനിയൻ അതിർത്തിയിലെ 61 ശാഖകൾ പങ്കെടുത്തു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബാൻഡ് മേളം, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോൽ, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യം, തെയ്യം എന്നിവയും അണിനിരന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ടൗൺഹാൾ, പമ്പ് കവല, റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി, സ്വകാര്യ ബസ് സ്‌റ്റാൻഡ്‌ ബാങ്ക് കവല, പാലസ് വഴി ആറ് മണിയോടെ ഘോഷയാത്ര അദ്വൈതാശ്രമത്തിൽ പ്രവേശിച്ചു. യൂനിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി. സന്തോഷ് ബാബു, എ.എൻ. രാമചന്ദ്രൻ, കെ.എസ്. സ്വാമിനാഥൻ, കെ.കെ. മോഹനൻ, പി.ആർ. നിർമൽ കുമാർ, ടി.എസ്. അരുൺ, വനിത സംഘം സെക്രട്ടറി ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് ലീല രവീന്ദ്രൻ, യൂത്ത് മൂവ്മ​െൻറ് ചെയർമാൻ അമ്പാടി ചെങ്ങമനാട്, കൺവീനർ സജീവൻ ഇടച്ചിറ, ധർമസേന ചെയർമാൻ സനോജ് തേവക്കൽ, ആഘോഷ കമ്മിറ്റി രക്ഷാധികാരി വി.ഡി. രാജൻ, വി.കെ. അനിൽകുമാർ, ഹരികൃഷ്ണൻ, സിന്ധു ഷാജി, ഷീല സുകുമാരൻ, ഹൻസ വിനീഷ്, ദേവദാസ് ആലുവ, ശശി തൂമ്പായിൽ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story