Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജയത്തിന് പിന്നിൽ...

വിജയത്തിന് പിന്നിൽ ശ്രീനാരായണഗുരുദേവ​െൻറ അനുഗ്രഹം ^അൻവർ സാദത്ത് എം.എൽ.എ

text_fields
bookmark_border
വിജയത്തിന് പിന്നിൽ ശ്രീനാരായണഗുരുദേവ​െൻറ അനുഗ്രഹം -അൻവർ സാദത്ത് എം.എൽ.എ ആലുവ: ഇതുവരെയുള്ള വിജയത്തിന് പിന്നിൽ ശ്രീനാരായണഗുരുദേവ​െൻറ അനുഗ്രഹവുമുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്രയുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ നടന്ന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഗുരു സ്ഥാപിച്ച സ്കൂളിൽനിന്നാണ് താൻ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ മേഖലയിലും വിജയിക്കാനായത് ഗുരുവി​െൻറ അനുഗ്രഹത്താലാണ്. ഗുരുസന്ദേശത്തിന് ഇന്ന് പ്രസക്തിയേറെയാണ്. ഗുരുസന്ദേശം ഉൾക്കൊള്ളാൻ തയാറായാൽ സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യച്യുതികൾ ഇല്ലാതാകുമെന്നും എം.എൽ.എ പറഞ്ഞു. ശ്രീനാരായണസന്ദേശം മുറുകെപിടിച്ച് ജീവിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ പറഞ്ഞു. ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുസന്ദേശം ജീവിതത്തിൽ നടപ്പാക്കുകയാണ് നാം ഗുരുവിന് നൽകേണ്ട ദക്ഷിണയെന്ന് സി.എം.ആർ.എൽ ജോയൻറ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത പറഞ്ഞു. ഗുരുവി​െൻറ കൃതികൾ ഉൾക്കൊണ്ട് ജീവിക്കാൻ എല്ലാവരും ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ശരൺ എസ്. കർത്തക്ക് ഡോ. എം.എൻ. സോമൻ ഉപഹാരം നൽകി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി. സന്തോഷ് ബാബു, എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമൽകുമാർ, കെ.എസ്. സ്വാമിനാഥൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story