Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷി​െൻറ...

ഗൗരി ലങ്കേഷി​െൻറ കൊലപാതകം: പി.ഡി.പി പ്രതിഷേധം ഇന്ന്

text_fields
bookmark_border
കൊച്ചി: ബംഗളൂരുവിലെ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്ച എറണാകുളത്ത് പ്രതിഷേധപ്രകടനം നടത്തും. വൈകീട്ട് നാലിന് കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന് ആരംഭിച്ച് ഹൈകോടതി ജങ്ഷനിൽ സമാപിക്കും. ഓണവില്‍പനയില്‍ തട്ടിപ്പും വെട്ടിപ്പും; ജില്ലയില്‍ ആറ് വ്യാപാരികള്‍ക്കെതിരെ കേസ് കാക്കനാട്: ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില്‍പനയില്‍ തട്ടിപ്പും വെട്ടിപ്പും നടത്തിയതിന് ലീഗല്‍ മെട്രോളജിയുടെ പരിശോധനയില്‍ കുടുങ്ങിയത് ആറ് വ്യാപാരികള്‍. ലൈസന്‍സില്ലാതെ വാട്ടര്‍ മീറ്റര്‍ വില്‍പന നടത്തിയയാള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ചൂഷണത്തിനിരയായ ഉപഭോക്താക്കള്‍ കാക്കനാട് ലീഗൽ മെട്രോളജി ആസ്ഥാനത്ത് ഓണക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് വ്യാപാരികള്‍ കുടുങ്ങിയത്. ഉപഭോക്താക്കളുടെ പരാതിപ്രകാരം മെട്രോളജിയുടെ സഞ്ചരിച്ചിരുന്ന സ്‌ക്വാഡുകള്‍ ഉടന്‍ സ്ഥലത്തെത്തി പരാതി പരിശോധിച്ച്് നടപടിയെടുക്കുകയായിരുന്നു. ആകെ 14 പരാതി ലഭിച്ചതില്‍ നിയമപ്രകാരമല്ലാതെ വില്‍പന നടത്തിയ ആറ് വ്യാപാരികള്‍ക്കെതിരെയാണ് കേസ് എടുത്തത്. ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുക, പാക്കറ്റുകളില്‍ നിര്‍മാതാവി​െൻറ ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള നിയമപ്രകാരമുള്ള വിവരങ്ങള്‍ ചേര്‍ക്കാതിരിക്കുക, സിഗരറ്റുകള്‍ വിലകൂട്ടി വില്‍ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യാപാരികള്‍ക്കെതിരെ കേസ് എടുത്തത്. ലൈസന്‍സില്ലാതെ വാട്ടര്‍ മീറ്റര്‍ വില്‍പന നടത്തിയ വ്യാപാരിക്കെതിരെ ലീഗല്‍ മെട്രോളജി നിയമപ്രകാരമാണ് കേസ് എടുത്തത്. മറ്റ് വ്യാപാരികള്‍ക്കെതിരെ പാക്കേജഡ് കമ്മോഡിറ്റീസ് ആക്ടനുസരിച്ച് കേസ് എടുത്തു. കഴമ്പില്ലാത്ത പരാതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. മെട്രോളജിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം സഞ്ചരിച്ച സ്‌പെഷല്‍ സ്‌ക്വാഡുകൾ ഉപഭോക്താക്കളുടെ പരാതി ലഭിച്ചാലുടന്‍ സ്ഥലത്തെത്തി പരിശോധിച്ച്് നടപടിയെടുക്കുകയായിരുന്നു. അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പാക്കേജഡ് കമ്മോഡിറ്റീസ് ചട്ടം 18 പ്രകാരവും വില രേഖപ്പെടുത്താതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി ആക്ട് 36(1) പ്രകാരം തുടര്‍ന്നും നടപടിയെടുക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍ അറിയിച്ചു. ഗുരുദേവ ദർശനങ്ങൾക്ക് കാലികപ്രസക്തി ഏറുന്നു - -കെ.ജെ. മാക്സി എം.എൽ.എ പള്ളുരുത്തി: ശ്രീനാരായണഗുരുവി​െൻറ ദർശനങ്ങൾക്ക് കാലിക പ്രസക്തി ഏറുകയാണെന്ന് കെ.ജെ. മാക്സി എം.എൽ.എ. പള്ളുരുത്തി ധന്വന്തരി ഹാളിൽ ശ്രീനാരായണ സാംസ്കാരിക യോജനസംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുവി​െൻറ 163ാമത് ജയന്തി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ കെ.എച്ച്. പ്രീതി, സംഘം പ്രസിഡൻറ് കെ.ജി. സരസകുമാർ, സെക്രട്ടറി സി.ജി. പ്രതാപൻ, വനിതസംഘം സെക്രട്ടറി സൗമ്യ ഗിരീഷ് എന്നിവർ സംസാരിച്ചു. നാട്യമയൂരം പുരസ്കാര ജേതാവ് വിജയലക്ഷ്മി സുരേന്ദ്രനാഥ്, മികച്ച മേക്കപ്മാനുള്ള ഗുരുപൂജ അവാർഡ് കരസ്ഥമാക്കിയ എ.പി. ബാബു, എഴുത്തുകാരൻ വി.എൻ. പ്രസന്നൻ, ദേശീയ മഹാൻഗുരു പുരസ്കാര ജേതാവ് എം.എം. സലീം, സിനിമതാരം സുധി കോപ്പ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി.കെ. പ്രകാശൻ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story