Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTകുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി
text_fieldsbookmark_border
കളമശ്ശേരി: സിറ്റി ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ . കൊച്ചി സർവകലാശാല കോഫി ഹൗസിന് സമീപമാണ് പൈപ്പ് തകർന്നത്. യൂനിവേഴ്സിറ്റി പമ്പ് ഹൗസിൽനിന്നുള്ള 500 എം.എം പൈപ്പാണ് പൊട്ടിയത്. ഗ്യാസ് ലൈൻ കടത്തിവിടാൻ കുഴിയെടുത്തപ്പോഴാണ് പൈപ്പ് തകർന്നത്. ഇതേതുടർന്ന് കളമശ്ശേരി നഗരസഭ പരിധിയിലെ ചങ്ങമ്പുഴ നഗർ, മാവേലി നഗർ, അൽഫിയനഗർ, വിദ്യ നഗർ, ഗ്ലാസ് കോളനി, വട്ടേക്കുന്നം, ടോൾ, കൂനംതൈ, മേത്തർ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി വ്യാഴാഴ്ച നടത്തും. മുന്നറിയിപ്പില്ലാതെയാണ് ഗ്യാസ് അതോറിറ്റി കുഴിയെടുക്കുന്നതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story