Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTകനത്ത മഴയില്‍ ചുറ്റുമതില്‍ തകര്‍ന്നുവീണു
text_fieldsbookmark_border
കാക്കനാട്: കനത്ത മഴയില്‍ കലക്ടറേറ്റിന് സമീപം സുരഭിനഗറില്‍ ചുറ്റുമതില്‍ തകര്‍ന്നുവീണു. ആളപായമില്ല. കാക്കനാട് ജങ്ഷനിലെ മിനിഷോപ്പിങ് കോംപ്ലക്സിന് സമീപത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിന് തൊട്ടുപിറകിലെ ചുറ്റുമതിലാണ് തകര്‍ന്നത്. തൊട്ടുതാഴെയുള്ള സുരഭി നഗറിലേക്കാണ് മതില് ഇടിഞ്ഞുവീണത്. 15 മീറ്റര്‍ നീളമുള്ള മതില് തകര്‍ന്നതോടെ സുരഭിനഗര്‍ റോഡിന് സമീപം നട്ട പച്ചക്കറി കൃഷി നശിച്ചു. പകല്‍ കുട്ടികള്‍ കളിക്കുന്നത് മതിലിന് സമീപമാണ്. അപകടം രാത്രിയുണ്ടായതിനാലാണ് ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് സുരഭി നഗറിലെ താമസക്കാരനായ പി.പി. രാജന് പറഞ്ഞു. മാര്അത്തനേഷ്യസ് ഹൈസ്കൂളിെൻറ മതിലും ഏതുനിമിഷവും ഈ ഭാഗത്തേക്ക് തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. പടമുകളില്‍ വീടിന് മുന്നിലേക്കും സരക്ഷണഭിത്തി ഇടിഞ്ഞുവീണെങ്കിലും ആര്‍ക്കും പരിക്കില്ല. താണപ്പാടം സരിഗ ക്ലബിന് സമീപം ചാത്തനാട്ട് സി.ടി. സുകുമാരെൻറ വീട്ടിലേക്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടുമുകളിലെ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ കൊണ്ട് നിര്‍മിച്ച സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. വീടിെൻറ മുന്‍ഭാഗത്തേക്ക് ഇവ വീണതിനാല്‍ വീട്ടുകാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story