Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം കൂട്ടിയിട്ട്...

മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ദുരിതമാകുന്നു

text_fields
bookmark_border
കളമശ്ശേരി: ദേശീയപാതയോരത്തെ നഗരസഭ ഡമ്പിങ് യാർഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് വാഹന യാത്രക്കാർക്കും പ്രദേശത്തുകാർക്കും ദുരിതമാകുന്നു. വീപ്പകൾ നിരത്തിവെച്ച് അതിൽ നിറച്ചാണ് മാലിന്യം കത്തിക്കുന്നത്. കത്തിത്തീരുന്നതനുസരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ മാലിന്യം നിറച്ചുകൊടുക്കും. പൊതുജനങ്ങൾക്ക് ഏറെ ദുരിതം ഉണ്ടാക്കി കനത്ത വിഷപ്പുക ഉയർത്തിയാണ് മാലിന്യസംസ്കരണം. പ്ലാസ്റ്റിക് മാലിന്യം പൊതുനിരത്തിൽ കത്തിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് നഗരസഭ ആരോഗ്യ വിഭാഗം നിയമലംഘനം നടത്തുന്നത്. രണ്ടേക്കറോളം സ്ഥലത്തെ യാർഡിൽ നിറയെ മാലിന്യക്കൂമ്പാരമാണ്. ഇതിനിടയിലിട്ടാണ് പ്ലാസ്റ്റിക്മാലിന്യം സുരക്ഷ ക്രമീകരണങ്ങളില്ലാതെ കത്തിക്കുന്നത് . ചിത്രം ec5 plastic malinyam ദേശീയപാതയോരത്തെ കളമശ്ശേരി നഗരസഭ ഡമ്പിങ്ങ് യാർഡിൽ പ്ലാസ്റ്റിക് മാലിന്യം വീപ്പയിൽ ഇട്ട് കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story