Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികപരിഷ്​കരണത്തിൽ...

സാമൂഹികപരിഷ്​കരണത്തിൽ അധ്യാപകരുടെ പങ്ക്​ നിസ്​തുലം ^ഹൈബി ഇൗഡൻ എം.എൽ.എ

text_fields
bookmark_border
സാമൂഹികപരിഷ്കരണത്തിൽ അധ്യാപകരുടെ പങ്ക് നിസ്തുലം -ഹൈബി ഇൗഡൻ എം.എൽ.എ കൊച്ചി: പൊതുസമൂഹത്തെ മാറ്റത്തിന് വിധേയമാക്കാൻ സാധിക്കുക അധ്യാപകർക്ക് മാത്രമാണെന്ന് ഹൈബി ഇൗഡൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എറണാകുളം വിദ്യാഭ്യാസ ജില്ല അധ്യാപക ദിനാഘോഷം എസ്.ആർ.വി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി കോർപറേഷൻ ടാക്സ് ആൻഡ് അപ്പീൽ കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. 30 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന അധ്യാപകരെയും എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു. തൃപ്പൂണിത്തുറ എ.ഇ.ഒ അജിത് പ്രസാദ് തമ്പി, ടി.യു. സാദത്ത് (കെ.പി.എസ്.ടി.എ), കെ.എസ്. മധുരിദേവി (കെ.എസ്.ടി.എ), കെ.വി. വില്യം (എ.കെ.എസ്.ടി.യു), കെ.യു. അബ്ദുറഹീം (കെ.എ.എസ്.എഫ്), ജയദേവൻ (െഎ.ടി അറ്റ് സ്കൂൾ), നിഷാദ് ബാബു, സുജാതാംബിക എന്നിവർ സംസാരിച്ചു. ഡി.ഇ.ഒ എ.ബി. ശശി സ്വാഗതവും പി.എം. സുബൈർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story