Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:05 PM IST Updated On
date_range 7 Sept 2017 2:05 PM ISTഗൗരി ലങ്കേഷ് വധം: കോതമംഗലത്ത് പ്രതിഷേധപ്രകടനം
text_fieldsbookmark_border
കോതമംഗലം: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ അറുകൊലചെയ്ത ഫാഷിസ്റ്റ് ക്രൂരതയിൽ പ്രതിഷേധിച്ച് കോതമംഗലം ടൗണിൽ പ്രകടനം നടന്നു. പുരോഗമന കലാസാഹിത്യ സംഘം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം. മുനിസിപ്പൽ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗവ. ആശുപത്രിക്കു സമീപം സമാപിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്, പുരോഗമന കലാസാഹിത്യ സംഘം നേതാക്കളായ കെ.പി. മോഹനൻ, സലാം കാവാട്ട്, കെ.ഒ. കുര്യാക്കോസ്, താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി സി.പി. മുഹമ്മദ്, യുവകവി എൻ.ആർ. രാജേഷ്, ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.പി. ജയകുമാർ, പി.ആർ. പ്രദീഷ്, കെ.എ. ജിജേഷ്, കെ.ബി. അൻസാർ, പി.എച്ച്. ഷിയാസ് എന്നിവർ നേതൃത്വം നൽകി. ചതയദിനാഘോഷം കോതമംഗലം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് കോതമംഗലം എസ്.എൻ.ഡി.പി യൂനിയനു കീഴിലുള്ള 26 ശാഖകളിലും വിവിധ കലാകായിക പരിപാടികളോടെ നടന്നു. വിവിധ ശാഖകളിൽ വർണശബളമായ ഘോഷയാത്രകൾ നടന്നു. കോതമംഗലം യൂനിയൻ സംഘടിപ്പിച്ച ജാഥക്കുശേഷം നടന്ന സമാപന സമ്മേളനം യൂനിയൻ പ്രസിഡൻറ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. സോമൻ അധ്യക്ഷത വഹിച്ചു. വിവിധ ശാഖകളിൽ നടന്ന സമ്മേളനങ്ങൾ വൈസ് പ്രസിഡൻറ് എം.കെ.മണി, യോഗം അസി.സെക്രട്ടറി സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ കെ.എസ്. ഷാനിൽകുമാർ, ടി.ജി. അനി, എം.വി.രാജീവ്, പി.വി.വാസു, ബാബു ജി തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story