Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ​പ്ലൈകോയുടെ ഒാണക്കാല...

സ​പ്ലൈകോയുടെ ഒാണക്കാല വിറ്റുവരവ്​ 100 കോടി

text_fields
bookmark_border
കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷ​െൻറ (സപ്ലൈകോ) ഒാണക്കാല വിറ്റുവരവ് 100 കോടി. കഴിഞ്ഞവർഷെത്തക്കാൾ 25 കോടി കൂടുതലാണിത്. താൽക്കാലിക ഒാണച്ചന്തകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ തുടങ്ങിയവ വഴിയാണ് ഇത്രയും വിൽപന. ജില്ലതലത്തിൽ 14ഉം താലൂക്കുതലങ്ങളിൽ 75ഉം ഇവയിൽ ഉൾപ്പെടാത്ത നിയോജകമണ്ഡലങ്ങളിൽ 78ഉം മാവേലി സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിൽ 23ഉം ഒാണച്ചന്തകളാണ് ഇത്തവണ താൽക്കാലികമായി തുറന്നത്. ഇവിടങ്ങളിലെ മാത്രം വിറ്റുവരവ് 30 കോടിയാണ്. കഴിഞ്ഞവർഷം ഇത് 24 കോടിയായിരുന്നു. 10 ദിവസത്തോളം സപ്ലൈകോ വിൽപനശാലകളായ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ എന്നിവ ഒാണച്ചന്തകളായാണ് പ്രവർത്തിച്ചത്. ഇത്തരം 1289 ശാലയിലായി 70 കോടിയുടെ വിൽപന നടന്നു. ഒാണച്ചന്തകളെ കേവലം അരിയും പച്ചക്കറിയും മാത്രം കിട്ടുന്ന കടകൾ എന്നതിൽനിന്ന് സൂപ്പർമാർക്കറ്റുകളാക്കി മാറ്റാനും ഉൽപന്നങ്ങൾ കൂടുതലായി ലഭ്യമാക്കാനും കഴിഞ്ഞതാണ് നേട്ടത്തിന് പിന്നിലെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ആന്ധ്രയിൽനിന്നെത്തിച്ച 5000 ടൺ അരിക്ക് ഇത്തവണ വൻ ഡിമാൻഡായിരുന്നു. ഇൗ സാഹചര്യത്തിൽ നിലവാരമുള്ള കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാൻ ആന്ധ്ര സർക്കാറുമായി ധാരണയുണ്ടാക്കും. കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തി​െൻറയും കൺട്രോൾ റൂമി​െൻറയും പ്രവർത്തനം ഒാണച്ചന്തകളിൽ അവശ്യസാധന ലഭ്യത ഉറപ്പാക്കാനും അനാരോഗ്യകരമായ പ്രവണതകൾ തടയാനും സഹായിച്ചു. വിതരണശൃംഖല മുൻ വർഷങ്ങെളക്കാൾ ശക്തിപ്പെടുത്താൻ കഴിഞ്ഞതും നേട്ടമായെന്ന് സി.എം.ഡി പറഞ്ഞു. സപ്ലൈകോ വിൽപനശാലകൾക്ക് പുതിയ മുഖം നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതി​െൻറ ഭാഗമായി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ശ്രേണി വിപുലീകരിക്കുകയും ആകർഷകമാകും വിധം വിന്യസിക്കുകയും ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story