Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷത്തിനി​െട...

ഓണാഘോഷത്തിനി​െട ആക്രമണം; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
വെളിയം: തിരുവോണദിനത്തിൽ ഓണാഘോഷ പരിപാടികൾക്കിെട ആർ.എസ്.എസുകാർ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നെടുമൺകാവ് കുടിക്കോട് സിൽവർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ഓണാഘോഷ പരിപാടികൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ആയുധങ്ങളുമായി സംഘടിച്ചെത്തിയവർ പരിപാടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ക്ലബ് അംഗങ്ങളെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുടിക്കോട് കൊല്ലൻറഴികത്ത് വീട്ടിൽ വൈശാഖ്, തിരുവാതിരയിൽ ഋഷി എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡി.വൈ.എഫ്.ഐ കുടിക്കോട് യൂനിറ്റ് പ്രസിഡൻറാണ് വൈശാഖ്. എസ്.എഫ്.ഐ പ്രവർത്തകനും കുടിക്കോട് മുൻ വാർഡ് അംഗം സതികുമാരിയുടെ മകനുമാണ് ഋഷി. ആക്രമണത്തെ തുടർന്ന് ക്ലബിലെ സാംസ്കാരിക സമ്മേളനവും നാടൻ പാട്ടും െപാലീസ് ഇടപെട്ട് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story