Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ബി.ബി.എസ് പ്രവേശനം...

എം.ബി.ബി.എസ് പ്രവേശനം നേടി മടങ്ങിയെത്തിയ രേവതിക്ക് കൊല്ലത്ത് ആവേശകരമായ വരവേല്‍പ്​

text_fields
bookmark_border
കൊല്ലം: സ്വപ്‌നസാഫല്യമായ എം.ബി.ബി.എസ് പ്രവേശനം നേടി മടങ്ങിയെത്തിയ രേവതിക്ക് കൊല്ലത്ത് ആവേശകരമായ വരവേല്‍പ്. മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഇടപെടലാണ് ചെന്നൈ ഇ.എസ്.ഐ മെഡിക്കല്‍ കോളജില്‍ രേവതിക്ക് പ്രവേശനം ഉറപ്പാക്കിത്. ചെന്നൈ മെയിലില്‍ മടങ്ങിയെത്തിയ രേവതിയെയും മാതാപിതാക്കളെയും റെയില്‍വേ സ്‌റ്റേഷനില്‍ മേയര്‍ വി. രാജേന്ദ്രബാബുവും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനും ചേര്‍ന്ന് സ്വീകരിച്ചു. സര്‍ക്കാറും കശുവണ്ടി വികസന കോര്‍പറേഷനും നല്‍കിയ സഹായത്തിന് രേവതിയുടെ പിതാവ് ഇളമാട് രേവതിഭവനില്‍ ബാബുവും മാതാവ് രാധാമണിയും നന്ദിപറഞ്ഞു. െചന്നൈയില്‍ നടന്ന ഇൻറര്‍വ്യൂവില്‍ ജാതിസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ രേവതിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രവേശനം പ്രതിസന്ധിയിലായി. തുടര്‍ന്ന് എസ്. ജയമോഹന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമെന്ന് ഉറപ്പ് അറിയിച്ചതോടെയാണ് പ്രവേശനം ലഭിച്ചത്. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി മുസ്തഫ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാംമോഹന്‍, ജില്ല പ്രസിഡൻറ് എസ്. അരവിന്ദ്്, വൈസ് പ്രസിഡൻറ് മുഹമ്മദ് നസ്മല്‍, ഏരിയ സെക്രട്ടറി ശ്രീജു, ഫറൂഖ്, ഇക്ബാല്‍ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story