Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:05 PM IST Updated On
date_range 6 Sept 2017 2:05 PM ISTആനയെ കരകയറ്റിയത് നാടിെൻറ കൂട്ടായ്മ
text_fieldsbookmark_border
അരൂർ: കൊമ്പനാനക്ക് ഉണ്ടായ ആകസ്മിക ദുരന്തത്തിൽനിന്ന് അവനെ കരകയറ്റിയത് നാട്ടുകാരുടെ അർപ്പിതസേവനം. മുല്ലക്കൽ ക്ഷേത്രത്തിലെ ബാലകൃഷ്ണൻ എന്ന ആനക്ക് സംഭവിച്ച അത്യാഹിതം ഒരുനാടിെൻറകൂടി വേദനയായി മാറി. തുറവൂർ എന്ന ഗ്രാമപ്രദേശത്തിെൻറ വികസനം എത്തിനോക്കാത്ത ഉൾഭാഗത്തെ ചതുപ്പ് നിറഞ്ഞ തോട്ടിൽ വീണുപോയ സഹ്യെൻറ മകനെ രക്ഷിക്കുക എന്നത് ഒരുനാടിെൻറകൂടി ശ്രമമായി മാറിയിരുന്നു. ഒരുകൂട്ടം ആളുകൾ തങ്ങളാലാകുന്ന രീതിയിൽ ആനക്കുവേണ്ടി മണിക്കൂറുകൾ ചെലവഴിച്ച കാഴ്ചയാണ് കണ്ടത്. ബാലകൃഷ്ണൻ എന്ന കൊമ്പനാനക്ക് ഒേട്ടറെ സ്വഭാവകുസൃതികൾ ഉണ്ട്. എന്നാൽ, അതിെൻറ പേരിൽ അവനെ പഴിചാരാതെ എങ്ങനെയെങ്കിലും ചളിനിറഞ്ഞ വെള്ളക്കെട്ടിൽനിന്ന് കരകയറ്റണമെന്ന ദൃഢനിശ്ചയമായിരുന്നു ഗ്രാമവാസികൾക്കെല്ലാം ഉണ്ടായിരുന്നത്. പലേപ്പാഴും ജീവൻ കൈവിട്ടുപോകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. തുടക്കത്തിൽ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായപ്പോഴായിരുന്നു അത്. മണൽച്ചാക്കുകളും പലകകളും കൊണ്ടുവന്ന് വെള്ളം വറ്റിച്ച് സജ്ജീകരിച്ച് നടത്തിയ അവസാനവട്ട ശ്രമത്തിലാണ് കുഴഞ്ഞുവീണ് എഴുന്നേൽക്കാൻപോലും വയ്യാതെ കിടന്ന വീരപരാക്രമിയായിരുന്ന കൊമ്പനെ ഒരുവിധത്തിൽ രാത്രി കരക്കുകയറ്റിയത്. നാനാഭാഗത്തുനിന്ന് എത്തിയ ആനപ്രേമികളും ചില വെറ്ററിനറി ഡോക്ടർമാരും ജനപ്രതിനിധികളും എല്ലാം നാട്ടുകാരുടെ ശ്രമങ്ങൾക്ക് പിന്തുണയേകി. മാലിന്യംനിറഞ്ഞ ചതുപ്പുസ്ഥലത്തെ വെള്ളക്കെട്ടിൽ വെള്ളമോ ആഹാരമോ കഴിക്കാൻ പറ്റാതെ കണ്ണുനീർ വാർത്തുകഴിഞ്ഞ ആനയുടെ മുഖം ജനങ്ങളുടെ മനസ്സിൽനിന്ന് വിട്ടുമാറിയിട്ടില്ല. അത്രമേൽ കഷ്ടത സഹിച്ചാണ് പാപ്പാന്മാരും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ജനപ്രതിനിധികളുമെല്ലാം ചേർന്ന കൂട്ടായ്മ രാത്രി എേട്ടാടെ ആശ്വാസത്തിെൻറ നെടുവീർപ്പിട്ടത്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, എം.ഡി.എം കബീർ, ഫോറസ്റ്റ് കൺസർവേറ്റിവ് ഓഫിസർ സുമി ജോസഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഡോ. ശശീന്ദ്രദേവിെൻറ നേതൃത്വത്തിെല മെഡിക്കൽ സംഘവും നിർദേശങ്ങൾ നൽകാനുണ്ടായിരുന്നു. ഒാരോസമയവും തളർന്ന് തുമ്പിക്കൈപോലും പൊക്കാൻ കഴിയാതെ കിടന്ന ആനക്ക് പ്രാഥമിക പരിചരണവും ഗ്ലൂക്കോസും നൽകിയത് ഡോക്ടർമാരാണ്. 16 മണിക്കൂറിലേറെയാണ് കൊമ്പൻ ദുരിതമനുഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story