Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTഓണോത്സവം
text_fieldsbookmark_border
കോതമംഗലം: തലക്കോട് പുത്തൻകുരിശ് ഫ്രണ്ട്സ് സോഷ്യൽ സർവിസ് സൊസൈറ്റി സംഘടിപ്പിച്ച ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. പൗലോസും വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിൻ ജോണും ഉദ്ഘാടനം ചെയ്തു. കെ.ഐ. ജേക്കബ്, സൈജൻറ് ചാക്കോ, പി.എം.എ. കരീം, പി.ടി. ബെന്നി, വർഗീസ് ചേറാടി, ആൻസി ബിനോയി, കെ.ഐ. പോൾ, ജാൻസി തോമസ്, ലിസി ജോയി, നിബു, സുബീഷ് എന്നിവർ സംസാരിച്ചു. അയ്യങ്കാളി ജയന്തി കോതമംഗലം: കെ.പി.എം.എസ് പിണ്ടിമന ശാഖയുടെ അയ്യങ്കാളി ജയന്തി ആഘോഷത്തിന് പ്രസിഡൻറ് പി.വി. സുരേഷ് പതാക ഉയർത്തി. സെക്രട്ടറി സി.എസ്. അജീഷ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ നടന്നു. കോതമംഗലം: പട്ടികജാതി മോർച്ച കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി അയ്യങ്കാളി അനുസ്മരണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച ജില്ല പ്രസിഡൻറ് സി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ഇ.ടി. നടരാജൻ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച ജില്ല സെക്രട്ടറി വിജയൻ ആവോലിച്ചാൽ, ജനറൽ സെക്രട്ടറി സുശീൽ ചെറുപുള്ളി, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ വെട്ടിക്കാട്, സന്തോഷ് പത്മനാഭൻ, പ്രസിഡൻറ് പി.കെ. ബാബു, കർഷകമോർച്ച സംസ്ഥാന സമിതിയംഗം കെ.ആർ. രഞ്ജിത്, കെ.കെ. അശോകൻ, ബിജു തേങ്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story