Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTപറവൂരിൽ സർക്കാർ കോളജ്: തിരുവോണ നാളിൽ ഉപവാസം
text_fieldsbookmark_border
പറവൂർ: സർക്കാർ കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ തിരുവോണ നാളിൽ ഉപവസിച്ചു. പറവൂർ നമ്പൂരിയച്ഛൻ ആൽത്തറക്ക് സമീപം നടന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനിൽ ചിറവക്കാട് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. ബസിത് കുമാർ, എം.കെ. സദാശിവൻ, ടി.എ. ദിലീപ്, ബി. ശശിധരൻ, എസ്. ദിവാകരൻ പിള്ള, എസ്. സജികുമാർ, കെ.കെ. വേലായുധൻ എന്നിവർ സംസാരിച്ചു. വൈകീട്ട് മഹിളമോർച്ച ജില്ല ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ജയകൃഷ്ണന് നാരങ്ങനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. തുടർന്ന് നടന്ന സമാപന യോഗം ബി.ജെ.പി വൈചാരിക സെൽ സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story