Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധത്തിനിടയിലും...

പ്രതിഷേധത്തിനിടയിലും പറവൂരിൽ പ്രീമിയം മദ്യവിൽപനശാല തുറന്നു

text_fields
bookmark_border
പറവൂർ: നഗരത്തിലെ ടൗൺ ജുമാമസ്ജിദിന് സമീപം മദ്യവിൽപന ശാല തുറന്നതിൽ പ്രതിഷേധം കെട്ടണയുംമുമ്പ് നഗരത്തിൽ മറ്റൊരു പ്രീമിയം മദ്യവിൽപനശാല ആരംഭിച്ചു. കച്ചേരിപ്പടിക്കും നമ്പൂരിയച്ചൻ ആലിനും ഇടയിലുള്ള പല്ലംതുരുത്ത് റോഡിൽ കഴിഞ്ഞ ദിവസമാണ് വിൽപനശാല തുറന്നത്. ജൂൈല 21ന് അര കി.മീറ്റർ അകലെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം വിൽപനശാല തുറന്നിരുന്നു. ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായി 2,400 ചതുരശ്ര അടിയാണ് ബിവറേജസ് കോർപറേഷൻ വാടകയ്ക്കെടുത്തിട്ടുള്ളത്. ഒരു ലക്ഷത്തിലധികമാണ് വാടക. ഗ്രൗണ്ട് ഫ്ലോറിൽ ആധുനിക സംവിധാനങ്ങളോടെയാണ് ശീതികരിച്ച പ്രീമിയം ഷോപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. പ്രീമിയം മദ്യവിൽപനശാല തുറക്കുന്നത് മുന്നിൽക്കണ്ട് റെസിഡൻറ്സ് അസോസിയേഷൻ അടക്കം നിരവധി സംഘടനകൾ പ്രതിഷേധം നടത്തിയെങ്കിലും ഇതിനെെയല്ലാം വെല്ലുവിളിച്ചാണ് മദ്യശാല തുറന്നത്. ജുമാമസ്ജിദിന് സമീപത്ത് ആരംഭിച്ച മദ്യവിൽപനശാലക്കെതിരെ പള്ളിക്കമ്മിറ്റിയും റെസിഡൻറ്സ് അസോസിയേഷനും കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story