Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTഈദ്^ഓണം സൗഹൃദ സംഗമം
text_fieldsbookmark_border
ഈദ്-ഓണം സൗഹൃദ സംഗമം ആലങ്ങാട്: ജമാഅത്തെ ഇസ്ലാമി മാട്ടുപുറം ഘടകത്തിെൻറ ആഭിമുഖ്യത്തിൽ ഈദ്-ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. മാട്ടുപുറം മദ്റസ ഹാളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ സെക്രട്ടറി ഇ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഉമൈബ യൂസുഫ്, എസ്.എൻ.ഡി.പി ശാഖ ജനറൽ സെക്രട്ടറി ടി.കെ. ശിവശങ്കരൻ, കരിങ്ങാംതുരുത്ത് ജുമാമസ്ജിദ് ഖതീബ് വി.കെ. അബ്ദുൽ ജബ്ബാർ, എം.എ. മഹേഷ് എന്നിവർ സംസാരിച്ചു. എം.എ. സഹീർ സ്വാഗതവും എം.എ. അഷറഫ് നന്ദിയും പറഞ്ഞു. കെ.ഇ. അബ്ദുൽ സമദ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു ആലങ്ങാട്: ജമാഅത്തെ ഇസ്ലാമി മാളികംപീടിക ഘടകത്തിെൻറ നേതൃത്വത്തിൽ ഈദ്-ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. മാളികംപീടികയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക അമീർ ടി.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചിറങ്ങര െറസി. അസോസിയേഷൻ പ്രസിഡൻറ് വി.എം. ഷംസുദ്ദീൻ, കെ.പി. ദിവാകരൻ, ഹിന്ദി അധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ, രമണി രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.വി.കെ. െെസദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story