Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകള്‍...

റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഉപവാസം

text_fields
bookmark_border
അങ്കമാലി: നിയോജക മണ്ഡലത്തിലെ വേങ്ങൂര്‍- എയര്‍പോര്‍ട്ട്, മറ്റൂര്‍,- കരിയാട് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസിയും പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഉപവാസം സംഘടിപ്പിച്ചു. റോജി എം. ജോണ്‍ എം.എല്‍.എയുടെ അനാസ്ഥയാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം. നായത്തോട് സൗത്ത് ജങ്ഷനില്‍ സംഘടിപ്പിച്ച ഉപവാസം ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി മൂഞ്ഞേലി, സി.ബി. രാജന്‍, കെ.വൈ. വര്‍ഗീസ്, ടി.പി. ദേവസിക്കുട്ടി, പി.വി. മോഹനന്‍, കെ.ഐ. കുര്യാക്കോസ്, സജി വര്‍ഗീസ്, ബിജു പൗലോസ്, പുഷ്പ മോഹന്‍, പി.എ. അനീഷ്, ജീമോന്‍ കുര്യന്‍, ബൈജു ഇട്ടൂപ്പ്, ടി.വൈ. എല്‍ദോ, ടി.വൈ. ഏല്യാസ്, കെ.കെ. സലി എന്നിവര്‍ സംസാരിച്ചു. അതേസമയം, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സമീപിച്ച് മണ്ഡലത്തിലെ ശോച്യാവസ്ഥയിലായ മുഴുവന്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും ടാറിങ്ങും പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത നടപടി സ്വീകരിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അറ്റകുറ്റപ്പണി ആരംഭിച്ച സാഹചര്യത്തില്‍ ജാള്യം മറയ്ക്കാനാണ് ഇടതുമുന്നണി ഉപവാസം സംഘടിപ്പിച്ചതെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. പൊതുകാനയില്‍ മാലിന്യം തള്ളി: ഹോട്ടലിന് മുന്നില്‍ ഉപരോധം ചെങ്ങമനാട്: ദേശീയപാതയില്‍ അത്താണി ഡയാന ഹോട്ടലില്‍നിന്ന് പൊതുകാനയില്‍ മാലിന്യം തള്ളിയതിനെതിരെ കുന്നിശ്ശേരി പൗരാവലി നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. ഹോട്ടലില്‍നിന്ന് കക്കൂസ് മാലിന്യമടക്കം പൊതുകാനയില്‍ തള്ളുന്നത് ഏതാനും വര്‍ഷംമുമ്പ് നെടുമ്പാശ്ശേരി പഞ്ചായത്തും ആരോഗ്യവകുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമയുടെ ചെലവില്‍ മാലിന്യം തള്ളുന്ന ഓവുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചിരുന്നു. എന്നാല്‍, അടുത്തിടെ അതിരഹസ്യമായി പുതിയ ഓവുകളുണ്ടാക്കുകയും മാലിന്യം വ്യാപകമായി കാനയില്‍ തള്ളുകയുമായിരുന്നു. കൂടാതെ, നേരത്തേ അടച്ചിരുന്ന കോണ്‍ക്രീറ്റ് ചാലുകള്‍ ബോധപൂര്‍വം തകര്‍ക്കുകയും ചെയ്തു. മാലിന്യം കാനയില്‍ നിറഞ്ഞ് പുറത്തേക്കൊഴുകിയതോടെ ദുര്‍ഗന്ധംമൂലം നാട്ടുകാര്‍ വിഷമിച്ചു. സമീപത്തെ കുന്നിശ്ശേരി നിവാസികള്‍ക്കാണ് കൂടുതല്‍ ദുരിതമായത്. ഹോട്ടല്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് കുന്നിശ്ശേരി നിവാസികള്‍ ഹോട്ടലിെലത്തി പ്രതിഷേധം സംഘടിപ്പിച്ചത്. നയന മുഹമ്മദ്, പി.എച്ച്.അസ്ലം, പി.എ. സുനീര്‍, സി.എ. ഷിയാസ്, സുരേഷ് അത്താണി, ജോബി നെല്‍ക്കര, പി.എ. സനൂപ്, ഷഹബാസ് അസീസ്, മുഹമ്മദ് സാലിഹ്, പി.എച്ച്. അനീഷ്, ഹസന്‍ അബു, പി.എ. ഷിന്നാസ്, റമീസ് റഹീം, ഷിന്നാസ് കുന്നിശ്ശേരി, നാസര്‍ പെരുമ്പാടന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സംഭവമറിഞ്ഞ് ചെങ്ങമനാട് പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലെത്തത്തി ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ബുധനാഴ്ച ഉച്ചക്കുമുമ്പ് മുഴുവന്‍ ഓവുകളും കോണ്‍ക്രീറ്റ് ചെയ്ത് അടക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഓണക്കിറ്റ് വിതരണം ചെങ്ങമനാട്: പീപിള്‍സ് ഫൗണ്ടേഷന്‍ നെടുമ്പാശ്ശേരി ഏരിയ നേതൃത്വത്തില്‍ ചെങ്ങമനാട് ദേശം വിരുത്തി കോളനിയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ഫൗണ്ടേഷന്‍ ഏരിയ കണ്‍വീനര്‍ ഒ.എ.ഹുസൈന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.കെ. അബൂബക്കര്‍, റഷീദ് പുറയാര്‍, ഒ.എ.അബ്ദുറഹ്മാന്‍, ഒ.എ. ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നുകര: കുന്നുകര പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്ക് അങ്കമാലി സര്‍ക്കിള്‍ പൊലീസ് സ്റ്റേഷ​െൻറ നേതൃത്വത്തില്‍ ഓണസമ്മാനം നല്‍കി. അങ്കമാലി സി.െഎ എസ്. മുഹമ്മദ്റിയാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സീന സന്തോഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.യു. ജബ്ബാര്‍, പഞ്ചായത്തംഗങ്ങളായ പി.വി. തോമസ്, ഷീബ പോള്‍സണ്‍, എം.പി. തോമസ്, രതി സാബു, പി.കെ. അജികുമാര്‍, എം.ബി. വര്‍ഗീസ്, എ.എസ്.ഐമാരായ വി.കെ. പ്രദീപ്കുമാര്‍, പി.വി. ബൈജു, എം.കെ. അശോകന്‍, പൗലോസ് ജോണ്‍, അനില്‍ രാജ്, രഞ്ജിത്ത് കുറുപ്പ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിവ്യ ഗോപകുമാര്‍, റാണി നയനചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story