Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTഎം.ആര്.എ ഹാള്‍ തിരിച്ചെടുക്കാന്‍ ജി.സി.ഡി.എ നോട്ടീസ്
text_fieldsbookmark_border
കാക്കനാട്: പാട്ടക്കാലാവധി കഴിഞ്ഞ നല്കി. തൃക്കാക്കര നഗരസഭ കാര്യാലയത്തിന് സമീപം കോടികള്‍ വിലമതിക്കുന്ന 20 സെൻറ് സ്ഥലവും കെട്ടിടവും തിരിച്ചെടുക്കാനാണ് തീരുമാനം. മാവേലിപുരം റെസിഡൻറ്സ് അസോസിയേഷന് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലത്തിെൻറ കാലാവധി 2015ല്‍ അവസാനിച്ചിരുന്നു. സെൻറിന് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്തിെൻറ പാട്ടക്കരാര്‍ പുതുക്കണമെന്ന റെസിഡൻറ്സ് അസോസിയേഷന് ആവശ്യം ജി.സി.ഡി.എ അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് ഒരുമാസത്തെ നോട്ടീസ് നല്കി ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥലത്തിെൻറയും കെട്ടിടത്തിെൻറയും ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍ റെസിഡൻറ്സ് അസോസിയേഷന് നടത്തിയ നീക്കം ജി.സി.ഡി.എ അംഗീകരിച്ചില്ല. 300 രൂപ റോയല്‍റ്റി ഈടാക്കിയാണ് ജി.സി.ഡി.എ പാട്ടത്തിന് നല്‍കിയിരുന്നത്. റെസിഡൻറ്സ് അസോസിയേഷന് നിര്‍മിച്ച എം.ആര്.എ ഹാള്‍ ആവശ്യക്കാര്‍ക്ക് വാടകക്ക് നല്കി വരുമാനവും ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെട്ടിടവും സ്ഥലവും തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഉയര്‍ന്നത്. കാക്കനാട് പ്രദേശത്ത് പാട്ടക്കാലാവധി കഴിഞ്ഞ ലയണ്‍സ് ക്ലബിെൻറ സ്ഥലം ആറുമാസം മുമ്പ് ജി.സി.ഡി.എ ഏറ്റെടുത്തിരുന്നു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് ജി.സി.ഡി.എ പിടിച്ചെടുത്തത്. അനുകൂല കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ സ്ഥലം തിരിച്ചെടുക്കുകയായിരുന്നു. എം.ആര്.എ ഹാള്‍ െറസിഡൻറ്സ് അസോസിയേഷന് ഒഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവിെൻറ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story