Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTഗോശ്രീ സർഗോത്സവം സമാപിച്ചു
text_fieldsbookmark_border
കൊച്ചി: നവോത്ഥാന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് ഗോശ്രീ സർഗോത്സവം തിങ്കളാഴ്ച സമാപിച്ചു. ബോൾഗാട്ടിയിലെ എൻ.എസ്.കെ നഗറിൽ മുളവുകാട് അനുപമ സംഘടിപ്പിച്ച കൈകൊട്ടിക്കളിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പി.ജെ. ആൻറണി രചിച്ച് എ.ആർ. രതീശൻ സംവിധാനംചെയ്ത 'സോക്രട്ടീസ്' നാടകം എൻ.എസ്.കെ വല്ലാർപാടം യൂനിറ്റ് പ്രവർത്തകർ അവതരിപ്പിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച എൻ.എസ്.കെ മുളവുകാട് പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കൈപുസ്തക രചനയിലെ വിജയികൾക്ക് എം.എം. ലോറൻസ് സമ്മാനം നൽകി. തുടർന്ന് കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിച്ച കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലും അരങ്ങേറി. മൂന്നാം ദിവസം നടന്ന ഓണം സാംസ്കാരിക സമ്മേളനം എം.എം. ലോറൻസ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എൻ. ജയിംസ് അധ്യക്ഷത വഹിച്ചു. കെ.എം. ശരത്ചന്ദ്രൻ, ഹെൻറി ഷാജൻ, സി.കെ. തെന്നൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story