Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:02 PM IST Updated On
date_range 6 Sept 2017 2:02 PM ISTഫോര്‍ട്ട്കൊച്ചി കടപ്പുറത്തിന് ജില്ല ടൂറിസം വകുപ്പിെൻറ അവഗണഗ
text_fieldsbookmark_border
മട്ടാഞ്ചേരി: പ്രധാന ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ ഇത്തവണ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും അവഗണിച്ചു. ലാവണ്യത്തിെൻറ ഭാഗമായി ഫോര്‍ട്ട്കൊച്ചിയിലേക്ക് അനുവദിച്ച മൂന്ന് പരിപാടികളും അരങ്ങേറിയത് വെളി പള്ളത്ത് രാമന്‍ മൈതാനിയിലായിരുന്നു. ഇത്തവണ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ വാസ്കോഡ ഗാമ സ്ക്വയറില്‍ ഡി.ടി.പി.സിയും നഗരസഭയും അലങ്കാരവിളക്കുകള്‍ തെളിച്ചതുമില്ല. ഇതും ഫോര്‍ട്ട്കൊച്ചി വെളി പള്ളത്ത് രാമന്‍ മൈതാനിക്ക് നല്‍കുകയായിരുന്നു. ഇതിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റോഡിന് പേരിട്ടു മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കെ.ബി. ജേക്കബ്, ദ്രോണാചാര്യ എന്നീ റോഡുകളെ ബന്ധിപ്പിച്ച് പുതുതായി ടാർ ചെയ്ത് നിർമിച്ച റോഡിന് പൊന്നൂഞ്ഞാൽ റോഡ് എന്ന് പേര് നൽകി. തിരുവോണ നാളിലാണ് ഓണവുമായി ബന്ധപ്പെട്ട പേര് റോഡിന് നൽകിയത്. കൗൺസിലർ ഷീബലാൽ നാമകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോജോ ആൻറണി അധ്യക്ഷത വഹിച്ചു. കെ.സി. രവീന്ദ്രൻ, വിൻസെൻറ് ബൈജു എന്നിവർ സംസാരിച്ചു. മദ്യനയത്തിനെതിരെ ഐ.എൻ.എൽ മട്ടാഞ്ചേരി: ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്തുനിന്ന് 200 മീറ്റർ അകലെ മാത്രമേ ബാറുകൾക്ക് അനുമതി നൽകാവൂവെന്ന തീരുമാനം മറികടന്ന് ദൂരപരിധി 50 മീറ്ററാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ഐ.എൻ.എൻ കൊച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യനയം സർക്കാറിന് കളങ്കമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് ടി.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.കെ. മജീദ്, കെ.കെ. ഹംസക്കോയ, സുലൈമാൻ സേട്ട്, എം.കെ. ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story