Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:53 PM IST Updated On
date_range 4 Sept 2017 1:53 PM ISTപ്രായം തളർത്താത്ത ആവേശവുമായി കാരിച്ചാലിെൻറ അമരക്കാരൻ ഇന്നും സജീവം
text_fieldsbookmark_border
ഹരിപ്പാട്: എഴുപത്തിയെട്ടിലും പ്രായം തളർത്താത്ത ആവേശവും ആഭിമുഖ്യവും ജലോത്സവത്തോട് പുലർത്തുന്ന കാരിച്ചാൽ ശ്രീമംഗലത്ത് ജി. ഗോപാലകൃഷ്ണൻ നായർ ഇന്നും ഇൗ രംഗത്ത് സജീവമാണ്. നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ 14 തവണ ട്രോഫിയും മൂന്ന് ഹാട്രിക്കും നേടിയ ചരിത്രമുള്ള കാരിച്ചാൽ ചുണ്ടെൻറ സമിതി പ്രസിഡൻറ് സ്ഥാനം തുടർച്ചയായി ഒമ്പതുതവണ വഹിച്ചയാളാണ് ഗോപാലകൃഷ്ണൻ നായർ. കരയിലെ ചുണ്ടനോടും ജലോത്സവത്തോടും പ്രത്യേകമായ അനുരാഗമാണ്. '73 മുതലുള്ള കാലയളവിലെ വലിയൊരനുഭവ സമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. പഴയകാലത്തെ ജലോത്സവത്തോടുള്ള ആഭിമുഖ്യവും വാശിയും ഇന്ന് കരക്കാർക്കില്ലെന്ന് അദ്ദേഹം പറയുന്നു. മത്സരത്തിന് വള്ളമിറക്കുന്നതിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ളതാകാം അതിന് കാരണം. മറ്റ് വിനോദോപാധികളുടെ കടന്നുവരവും മാറ്റത്തിന് കാരണമാണ്. മുമ്പ് വള്ളംകളി അടുക്കുന്നതിന് മുമ്പുതന്നെ കരക്കാർക്ക് ആവേശമുണ്ടായിരുന്നു. തങ്ങളുടെ വള്ളം ഇക്കൊല്ലത്തെ നെഹ്റു ട്രോഫിയടക്കം പ്രധാന ട്രോഫിയെല്ലാം നേടിയെടുക്കും എന്ന ദൃഢപ്രതിജ്ഞയിൽ വള്ളങ്ങൾ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്നു. പണം പ്രശ്നമായിരുന്നെങ്കിലും കുഴപ്പമില്ലാതെ മുന്നോട്ടുപോയി. ഷെയറുകാരും നാട്ടുകാരും പണം നൽകിയിരുന്നു. അന്നൊക്കെ സർക്കാർ ആനുകൂല്യം ഇല്ലായിരുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവരും തന്നാലാവുന്ന വിഹിതം തന്ന് സഹായിക്കുമായിരുന്നു. എല്ലാകാര്യങ്ങളും മാറ്റിവെച്ച് പിരിവിന് പോകണം എന്ന് മാത്രം. കാരിച്ചാൽ ചുണ്ടെൻറ രണ്ടുതവണത്തെ പുതുക്കിപ്പണിക്ക് ഗോപാലകൃഷ്ണൻ നായർ നേതൃത്വം നൽകിയിരുന്നു. അൻപത്തി ഒന്നേകാൽ കോൽ നീളവും 39 അംഗുലം വീതിയുള്ള ചുണ്ടനെ പുതുക്കി പ്പണിക്ക് ശേഷം നീറ്റിലിറക്ക് കർമം നടത്താൻ കരക്കാർക്കൊപ്പം താനുമുണ്ടായി. ബോട്ട് ക്ലബുകളുടെ മെയ്കരുത്തും ചുണ്ടെൻറ നിർമാണത്തിലെ പ്രത്യേകതയും കാരിച്ചാൽ ചുണ്ടൻ ശ്രദ്ധിക്കപ്പെടാനും കാരണമായി. കാരിച്ചാൽ ചുണ്ടനെ മനസ്സിൽ സ്നേഹിക്കുന്നെങ്കിലും വിവിധ കരയിലെ എല്ലാ വള്ളങ്ങളോടും ഇദ്ദേഹം മമത പുലർത്തുന്നു. ഹരിപ്പാട്ട് പ്രിൻറിങ് പ്രസ് നടത്തുകയാണ് ഗോപാലകൃഷ്ണൻ നായർ. ഒാണനാളിലും മനസ്സിൽ വള്ളത്തെക്കുറിച്ചും ജലമേളയെക്കുറിച്ചുമുള്ള ചിന്തകളാണ്. ഓണക്കോടി വിതരണം നടത്തി മാവേലിക്കര: അഭയം പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര നഗരത്തില്‍ നടത്തിയ ഓണക്കോടി, ഓണക്കിറ്റ് വിതരണത്തിന് ആര്‍. രാജേഷ് എം.എല്‍.എ നേതൃത്വം നല്‍കി. സി.പി.എം ടൗണ്‍ വടക്ക് ലോക്കല്‍ സെക്രട്ടറി ജി. അജയകുമാര്‍, മാവേലിക്കര ഏരിയ കമ്മിറ്റി അംഗം ഡി. തുളസീദാസ്, അഡ്വ. പി.വി. സന്തോഷ്‌കുമാര്‍, ആര്‍. ഭാസ്‌കരന്‍, ഹരികുമാര്‍, വര്‍ഗീസ്, അഭയം പ്രവര്‍ത്തകര്‍ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story