Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടു സെൻറിൽ വിളഞ്ഞത്...

രണ്ടു സെൻറിൽ വിളഞ്ഞത് ആനന്ദ ജൈവപച്ചക്കറി

text_fields
bookmark_border
പറവൂർ: വാടക വീടി​െൻറ രണ്ടു സ​െൻറ് മുറ്റത്ത് ആനന്ദ​െൻറ ജൈവ പച്ചക്കറിയിൽ നൂറുമേനി വിളവ്. ഇളന്തിക്കര കൊടികുത്ത് കന്നിൽ തലാക്കുളത്ത് വീട്ടിൽ ആനന്ദനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും കഴിഞ്ഞ ഒരു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. പാവൽ, വെണ്ട, വഴുതന, ചുരയ്ക്ക, കുമ്പളം, മത്ത, പയർ, പടവലം, വാളങ്ങ, പീച്ചിൽ, പച്ചമുളക് എന്നിവയാണ് കൃഷിയിറക്കിയിട്ടുള്ളത്. കൃഷിക്ക് ജൈവവളത്തെ മാത്രമാണ് ആശ്രയിച്ചത്. പരമ്പരാഗത തൊഴിലായ വഞ്ചി നിർമാണം ഇല്ലാതായിട്ട് ഏഴു വർഷത്തോളമായി. ഭാര്യ കുമാരി തയ്യൽ തൊഴിലാളിയാണ്. സിവിൽ ഡ്രാഫ്റ്റ്സ്മാൻ ഇൻറീരിയർ ഡിസൈനറായ മൂത്ത മകൻ ശ്രീജിത്ത് കുമാർ കൊച്ചിൻ റിഫൈനറിയിൽ താൽക്കാലിക ജോലിയുണ്ടായിരുന്നെങ്കിലും കാലാവധി അവസാനിച്ചതോടെ കൃഷിക്ക് അച്ഛനെ സഹായിക്കും. രണ്ടാമത്തെ മകൻ ശ്രീനാസ്കുമാർ ബിരുദധാരിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story