Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:50 PM IST Updated On
date_range 4 Sept 2017 1:50 PM ISTആലുവയിൽ ഓണത്തിരക്ക് ആഘോഷമാക്കാൻ മോഷ്‌ടാക്കളും ലഹരി മാഫിയകളും സജീവം
text_fieldsbookmark_border
ആലുവ: ഓണത്തിരക്ക് ആഘോഷമാക്കാൻ മോഷ്‌ടാക്കളും ലഹരി മാഫിയകളും സജീവം. നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇത്തരക്കാർ തമ്പടിച്ചിട്ടുണ്ട്. മോഷണം, പിടിച്ചുപറി, വ്യാജ മദ്യ നിർമാണം, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന എന്നിവയാണ് വ്യാപകമായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് മോഷണത്തിനും പിടിച്ചുപറിക്കും ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചിലർ പിടിയിലായിരുന്നു. ഇതിലധികവും തമിഴ്‍നാട് സ്വദേശികളാണ്. ഓണക്കാലം സുരക്ഷിതമാക്കാൻ പൊലീസും എക്സൈസ് വകുപ്പും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും കുറ്റവാളികളുടെ എണ്ണത്തിന് കുറവില്ല. സമീപ ദിവസമാണ് പട്ടാപ്പകൽ കാൽനട യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നത്. ബൈക്കിലെത്തിയ മോഷ്‌ടാവ് നഗരത്തിലെ ഇടറോഡിൽെവച്ചാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത് . നഗരത്തിലെ ബ്യൂട്ടിപാർലറിൽ സ്വർണമാല നഷ്‌ടമായ സംഭവവും ഇതിനിടയിലുണ്ടായി. ആലുവ ആസാദ് റോഡിലെ കണ്ണാട്ട് വീട്ടിൽ ശ്രീലതയുടെ രണ്ട് പവെൻറ മാലയാണ് നഷ്‌ടമായത്. കുറച്ച് ദിവസം മുമ്പാണ് ബസിൽ മോഷണം നടത്തിയ രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ചെന്നൈ സെൻട്രൽ റെയിൽേവ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന ദേവി (33), ദുർഗ (29) എന്നിവരിൽനിന്നും ബസിലെ യാത്രക്കാരിയുടെ 10,500 രൂപയും, തിരിച്ചറിയൽ കാർഡും മറ്റ് രേഖകളുമടങ്ങുന്ന പഴ്‌സ് കണ്ടെത്തിയത്. മോഷണത്തിന് ശേഷം പറവൂർ കവലയിൽ ബസിറങ്ങി ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു. ഓണക്കാലമായതിനാൽ കൂടുതൽ പേർ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഓണക്കാല വിപണി ലക്ഷ്യമിട്ട് മയക്കുമരുന്ന് ഗുളികകൾ വിൽപനക്കായി കൊണ്ടുവന്നയാളെ എക്സൈസ് പിടികൂടിയതും കുറച്ച് ദിവസം മുമ്പാണ്. ഇയാളിൽനിന്നും അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വേദന സംഹാരിയായി ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന 20 നൈട്രോെസപാം ഗുളികകളാണ് പിടിച്ചെടുത്തത്. നഗരത്തോട് ചേർന്ന വീട്ടിൽ വ്യാജ വൈൻ നിർമിച്ച് വിൽപന നടത്തിയയാളെ എക്സൈസ് അറസ്‌റ്റ് ചെയ്തത്. രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വ്യാജ വൈനും പിടിച്ചെടുത്തിരുന്നു. ഓണക്കാല വിപണിയാണ് ഇയാളും ലക്ഷ്യമിട്ടിരുന്നത്. വ്യാജ വൈൻ നിർമിച്ച് കൂടുതൽ ലഹരിക്കായി പുകയിലയും ചേർക്കും. ഇത് വലിയതോതിൽ തലക്ക് ലഹരിയുണ്ടാകുമെന്ന് എക്‌സൈ് സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story