Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:12 PM IST Updated On
date_range 3 Sept 2017 2:12 PM ISTഓണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
text_fieldsbookmark_border
മൂവാറ്റുപുഴ: . നോട്ട് നിരോധനവും ജി.എസ്.ടിയും വന്നതോടെയുണ്ടായ മാന്ദ്യത്തിലായ വ്യാപാര മേഖല ഓണമെത്തിയതോടെ പ്രതീക്ഷയിലാണ്. അത്തം മുതൽ തുടങ്ങിയ ഉണർവ് ഓണം വരെ നീളുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇതിനിടെ ഓണത്തിരക്ക് ആരംഭിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇത് വ്യാപാര മേഖലക്ക് ഭീക്ഷണിയായിട്ടുണ്ട്. ഒരുകാലത്ത് അത്തം മുതൽ ഓണം വരെ വിവിധ ആഘോഷങ്ങളുടെ ഭൂമികയായിരുന്നു മൂവാറ്റുപുഴ. അത്തത്തിെൻറ വരവറിയിക്കുന്നതോടെ പൂവിളിക്കൊപ്പം വിവിധ സാംസ്കാരിക പരിപാടികൾ നാടെങ്ങും അരങ്ങേറുമായിരുന്നു. എന്നാൽ, കാലം മാറിയതോടെ വിസ്മൃതിയിലായി. തിരുവോണത്തിെൻറ ആഘോഷപ്പെരുമ വിളിച്ചറിയിക്കുന്നതരത്തിലുള്ള സാസ്കാരിക പരിപാടികൾ ക്ലബുകൾ, വായനശാലകൾ കേന്ദ്രീകരിച്ച് നടന്നുവരുന്നു. ഉത്രാടപ്പാച്ചിലിലേക്ക് എത്തുന്ന ഞായറാഴ്ച ഇത് ഉച്ചസ്ഥായിയിലെത്തും. മൂവാറ്റുപുഴ: വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. ഉത്രാടദിനത്തിൽ ആരംഭിക്കുന്ന പരിപാടികൾ ചതയദിനത്തിൽ സമാപിക്കും. പായിപ്ര നവയുഗം ആട്സ് ആൻഡ് സാപോർട്സ് ക്ലബ് ഒരുക്കുന്ന ഉത്രാടസന്ധ്യക്ക് ഞായറാഴ്ച രാവിലെ പായിപ്ര സൊെസെറ്റിപടിയിൽ തുടക്കമാകും. രാവിലെ 8.30ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ, തുടർന്ന് മുതിർന്നവരുടെ മത്സരങ്ങൾ വൈകീട്ട് നാലിന് വടത്തേൽ തൂങ്ങൽ, വടംവലി എന്നിവക്കുശേഷം ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.ബി. ജലാൽ അധ്യക്ഷത വഹിക്കും. സംവിധായകൻ എം.എ. നൗഷാദ് ഓണസന്ദേശം നൽകും. രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ്, എട്ടിന് നർമസല്ലാപം, 8.30ന് കരോക്കെ ഗാനമേള എന്നിവയും നടക്കും. ഡി.വൈ.എഫ്.ഐ പായിപ്ര സ്കൂൾപടി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് രാവിലെ എട്ടിന് ഫുട്ബാൾ ടൂർണമെേൻറടെ തുടക്കമാകും. തുടർന്ന് വൈകീട്ട് ആറിന് ഫ്ലഡ്ലൈറ്റ് ഷട്ടിൽ ടൂർണമെൻറ്. തിരുവോണ ദിവസം രാവിലെ 9.30ന് കുട്ടികളുടെ കായിക മത്സരങ്ങൾ, ഉച്ചക്ക് മൂന്നിന് മുതിർന്നവരുടെ കായികമത്സരങ്ങൾ, വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഇ.എസ്. ഷാനാവാസ് അധ്യക്ഷത വഹിക്കും. നടി സ്വാസിക മുഖ്യാതിഥിയാകും. തുടർന്ന് നാട്ടുകാരുടെ ഓണപ്പാട്ടുകളും ഗാനമേളയും നടക്കും. മാനാറി ഭാവന െലെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കിറ്റുകളുടെ വിതരണം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വായനശാല അങ്കണത്തിൽ സി.കെ. ഉണ്ണി നിർവഹിക്കും. സാംസ്കാരിക സമ്മേളനം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യും. കെ.എൻ. രാജമോഹനൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story