Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയുടെ നിരത്തുകൾ...

കൊച്ചിയുടെ നിരത്തുകൾ കീഴടക്കി 'ഓണ വസന്തം' പൂക്കൾക്ക്​ ദിവസംതോറും വില ഇരട്ടിയാകുന്നു

text_fields
bookmark_border
കൊച്ചി: ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത പൂക്കളുടെ വില ഓരോ ദിവസവും ഇരട്ടിയായി വർധിക്കുന്നു. ഓണക്കാലത്തി​െൻറ തുടക്കത്തിൽ തന്നെ പൂക്കച്ചവടക്കാർ കൊച്ചിയുടെ നിരത്തുകൾ കീഴടക്കിയിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാർ പതിവുപോലെ നോർത്ത്, സൗത്ത് റെയിൽേവ സ്റ്റേഷനുകൾക്ക് സമീപമാണ് വ്യാപാരം നടത്തുന്നത്. ഭംഗിയിൽ നിരത്തിെവച്ച വിവിധ വർണത്തിലുള്ള പൂക്കൾ വില നോക്കാതെ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ചയാണ്. ഓണം അടുക്കുന്തോറും വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. പൂക്കളമിടാനുള്ള ജമന്തിയും ബന്തിയും മുല്ലപ്പൂവും അടക്കം വലിയ വിലയാണ്. മുല്ലപ്പൂ സ്റ്റോക്ക് തീർന്ന് പലപ്പോഴും ആവശ്യക്കാർക്ക് നൽകാനാവാത്ത സാഹചര്യം വരെയുണ്ടാകുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ആവശ്യക്കാരേറിയതോടെയാണ് വില വർധന രൂക്ഷമായത്. ബംഗളൂരു, ദിണ്ടിഗൽ, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. രണ്ടുദിവസം മുമ്പ് 150 രൂപയായിരുന്ന ബന്തിപ്പൂവിന് ശനിയാഴ്ച വില ഇരുന്നൂറിലെത്തി. 150 രൂപയായിരുന്ന ചെമ്പങ്ങിക്ക് ഇപ്പോൾ 400 ആണ് വില. റോസിനും റെക്കോഡ് വിലക്കയറ്റമാണ്. 100 മുതൽ 150 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ റോസിന് വില. എന്നാൽ, ഇപ്പോൾ ഒരു കിലോക്ക് 400 രൂപ കടന്നു. താമരയെയും വില വർധന ബാധിച്ചിട്ടുണ്ട്. ഒരെണ്ണത്തിന് 15, 20 നിരക്കുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 രൂപയാണ്. വെള്ള ജമന്തിക്ക് 400, മഞ്ഞ- 200, വാടാമല്ലി-200, കോൽ ജമന്തി- 300 ആസ്ട്രിൻ-400, കോഴി ചൂട്ട- 300, എവർഗ്രീൻ കെട്ടിന് 100 എന്നിങ്ങനെയാണ് പൂക്കളുടെ വില. ജമന്തി, ബന്തി, വാടാമല്ലി എന്നിവയാണ് വിപണിയിലെ താരങ്ങൾ. തുമ്പ, താമര, അരളി തുടങ്ങിയ പൂക്കൾക്കും ആവശ്യക്കാരേറെയാണ്. പുലർച്ച അഞ്ചുമുതൽ രാത്രി വൈകിയും കൊച്ചിയിൽ പൂവിപണി സജീവമാണ്. ഒരു ദിവസം ടൺ കണക്കിന് കിലോ പൂക്കളാണ് കൊച്ചിയിലെത്തുന്നത്. ഇതു മുഴുവൻ വിറ്റഴിക്കപ്പെടുന്നുമുണ്ട്. അത്തം എത്തും മുേമ്പ കൊച്ചിയുടെ മുക്കും മൂലയും വിവിധ വർണങ്ങളിലുള്ള ഓണപ്പൂക്കൾകൊണ്ട് അലങ്കരിച്ച് തുടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story