Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:12 PM IST Updated On
date_range 3 Sept 2017 2:12 PM ISTതിരുവോണം ആഘോഷമാക്കാൻ നാടൊരുങ്ങി
text_fieldsbookmark_border
ആലപ്പുഴ: തിരുവോണത്തിന് ഒരുദിവസം മാത്രമുള്ളപ്പോൾ നാടും നഗരവും ഉത്രാടപ്പാച്ചിലിനുള്ള തയാറെടുപ്പിൽ. സദ്യവട്ടങ്ങൾ ഒരുക്കാനും പുതുവസ്ത്രങ്ങൾ വാങ്ങാനും ശനിയാഴ്ച രാവിലെ മുതല്‍ മുല്ലയ്ക്കല്‍ തെരുവില്‍ വൻ തിരക്കായിരുന്നു. വാഹനങ്ങള്‍ക്കുപോലും പോകാനാകാത്ത തരത്തില്‍ റോഡിലൂടെ ജനങ്ങളുടെ പ്രവാഹമായിരുന്നു. നഗരത്തിലെ പല പ്രമുഖ വ്യാപാരസ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല കടകളിലും മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ ബില്ലടക്കാന്‍പോലും കഴിഞ്ഞത്. ഓണക്കച്ചവടത്തിനെത്തിയ മറുനാട്ടുകാരും വിപണി കൊഴുപ്പിച്ചു. ഷര്‍ട്ടുകളും പാൻറ്സുകളും കൊച്ചുകുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും കസവുമുണ്ടുകളും അടക്കമുള്ളവയാണ് തെരുവോര കച്ചവടക്കാര്‍ ഓണക്കച്ചവടത്തിനെത്തിച്ചിരിക്കുന്നത്. 100 രൂപ മുതലുള്ള വസ്ത്രങ്ങള്‍ ഇവരില്‍നിന്ന് വാങ്ങാന്‍ കഴിയും. മാലകളും വളകളും കമ്മലുകളുമായി കച്ചവടത്തിനെത്തിയവരും കുറവല്ല. ജി.എസ്.ടി വന്നശേഷമുള്ള ആദ്യ ഓണമെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾ കാര്യമാക്കുന്നില്ല. 150 രൂപയുണ്ടായിരുന്ന വാടാമല്ലിയുടെ വില ശനിയാഴ്ച കിലോക്ക് 400 രൂപയായിരുന്നു. ബന്തി- -150, ജമന്തി- -400, മുല്ലപ്പൂ -450 എന്നിങ്ങനെയായിരുന്നു വില. ഓണത്തോടനുബന്ധിച്ച് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഐ.ആർ.ഡി.പി വിപണനമേളയിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവോണത്തെ വരവേല്‍ക്കാന്‍ ഞായറാഴ്ച അവസാനവട്ട ഒരുക്കം. പച്ചക്കറികളും മറ്റും വാങ്ങാൻ കൂടുതൽ ആളുകൾ എത്തുന്നതോടെ നഗരത്തിൽ വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിെൻറ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഓണസദ്യക്ക് ഒഴിച്ചുകൂടാനാകാത്ത ഉപ്പേരിക്കും ഇത്തവണ വലിയ വിലയാണ്. കിലോ 400 രൂപവരെയാണ് വിപണിവില. ഓണാഘോഷങ്ങൾക്ക് പണം തടസ്സമാകാൻ സാധ്യത ആലപ്പുഴ: ഓണാഘോഷങ്ങൾക്ക് പൊതുജനങ്ങൾക്ക് ആവശ്യത്തിന് പണം ലഭ്യമാകില്ലെന്ന് സൂചന. ഫെഡറൽ ബാങ്ക് അടക്കമുള്ള എ.ടി.എം കൗണ്ടറുകളിൽ പണം തീർന്നതോടെ ഷട്ടറിട്ട് പൂട്ടിയ നിലയിലാണ്. പണമില്ലെന്ന അറിയിപ്പ് ബോർഡും ബാങ്ക് അധികൃതർ സ്ഥാപിച്ചു. എസ്.ബി.ഐ അടക്കമുള്ള എ.ടി.എം കൗണ്ടറുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നോട്ട് പ്രതിസന്ധി ആഘോഷത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഉത്രാട കാഴ്ചക്കുല സമർപ്പണം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്രാട കാഴ്ചക്കുല സമർപ്പണം ഞായറാഴ്ച നടക്കും. രാവിലെ ശ്രീബലിക്കുശേഷം ഉച്ചപൂജക്ക് മുമ്പുവരെ കിഴക്കേ മണ്ഡപത്തിലെ നാലമ്പലത്തിനുള്ളിൽ കുലകൾ സമർപ്പിക്കാം. ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ പാൽപായസത്തിന് മുൻകൂർ ബുക്കിങ്ങും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story