Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണാഘോഷത്തി​െൻറ പണം...

ഒാണാഘോഷത്തി​െൻറ പണം ജീവകാരുണ്യത്തിന്​ നൽകി വിദ്യാർഥികൾ

text_fields
bookmark_border
ആലപ്പുഴ: പുതുതലമുറ ഓണാഘോഷം കെേങ്കമമാക്കുേമ്പാൾ വ്യത്യസ്ത പ്രവർത്തനവുമായി ആലപ്പുഴ ലജ്നത്ത് സ്കൂൾ വിദ്യാർഥികൾ. ഓണാഘോഷ പരിപാടികളിൽനിന്ന് ആർഭാടം ഒഴിവാക്കിയ വിദ്യാർഥികൾ പണം മുഴുവൻ ജീവകാരുണ്യ മേഖലയിൽ ചെലവഴിച്ചു. സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജിലെ കാൻസർ വാർഡ് സന്ദർശിച്ചപ്പോഴുള്ള ദയനീയ കാഴ്ചകളാണ് വിദ്യാർഥികളെ അതിന് പ്രേരിപ്പിച്ചത്. എല്ലാ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായം കാരുണ്യപ്രവർത്തനത്തിന് ഉണ്ടായി. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന പൂർവ വിദ്യാർഥിക്ക് 75,000 രൂപ ആദ്യഗഡുവായി നൽകി. വണ്ടാനം മെഡിക്കൽ കോളജ് കാൻസർ വാർഡിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികൾക്ക് ആവശ്യമായ വീൽചെയർ, വാട്ടർ ബെഡ് തുടങ്ങിയ ഉപകരണങ്ങളും പാലിയേറ്റിവ് കെയർ പ്രവർത്തകരെ ഏൽപിക്കാൻ തീരുമാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ഇപ്രാവശ്യം ഓണസദ്യയും പായസവും ഒക്കെ ഒഴിവാക്കി. പൂക്കളം ഒന്നിൽ ഒതുക്കി. സഹാനുഭൂതിയും കരുണയും അന്യംനിന്നുപോകുന്ന ഇക്കാലത്ത് ഇത്തരം മഹത്തരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വിദ്യാർഥികളെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ്കുമാർ, സ്കൂൾ മാനേജർ എ.എം. നസീർ, പ്രിൻസിപ്പൽ ടി.എ. അഷ്റഫ് കുഞ്ഞാശാൻ, പി.ടി.എ പ്രസിഡൻറ് എ.കെ. ഷൂബി, ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ്, പ്രോഗ്രാം ഓഫിസർ ബിനുജ നായർ എന്നിവർ അനുമോദിച്ചു. ഓണം ഐക്യത്തി​െൻറ ആഘോഷം -ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ: ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണ് ഓണമെന്ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പറഞ്ഞു. ജില്ല ഇൻഫർമേഷൻ ഓഫിസും ആലപ്പി ബീച്ച് ക്ലബും സംയുക്തമായി ആലിശ്ശേരി ശാന്തിമന്ദിരത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ഓണക്കോടി വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്സാണ്ടർ ഓണസന്ദേശം നൽകി. എ.ബി.സി സെക്രട്ടറി സി.വി. മനോജ്കുമാർ, ഹബീബ് തയ്യിൽ, കെ.എ. വിജയകുമാർ, അഡ്വ. അസ്ലം, കെ. നാസർ, വി.ജി. വിഷ്ണു എന്നിവർ സംസാരിച്ചു. കീഴ്ശാന്തി നിയമനം: സർക്കാർ കടമ നിർവഹിക്കണം -ബി.ജെ.പി ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്ശാന്തി നിയമനത്തിൽ ദേവസ്വം ബോർഡും സർക്കാറും കടമ നിറവേറ്റാൻ തയാറാകണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ ആവശ്യപ്പെട്ടു. അബ്രാഹ്മണനായതി​െൻറ പേരിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കീഴ്ശാന്തിക്ക് പ്രവേശനം നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സി.പി.എമ്മി​െൻറയും കോൺഗ്രസി​െൻറയും പ്രതിനിധികൾ ഉണ്ടായിട്ടും ദേവസ്വംമന്ത്രി സി.പി.എമ്മുകാരനായിട്ടും പ്രശ്നത്തിൽ ഇടപെട്ട് നിയമനം നൽകാത്തത് ദേവസ്വം ബോർഡി​െൻറയും സർക്കാറി​െൻറയും കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story