Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ടി.പി.സി...

ഡി.ടി.പി.സി ഓണാഘോഷത്തിന്​ തുടക്കം; കാണികളെ വിസ്​മയിപ്പിച്ച് സാമ്രാജി​െൻറ ഇന്ദ്രജാലം

text_fields
bookmark_border
ആലപ്പുഴ: വിനോദസഞ്ചാര വകുപ്പി​െൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ആലപ്പുഴ ബീച്ചിൽ ആരംഭിച്ചു. കാണികളെ വിസ്മയിപ്പിച്ച മജീഷ്യൻ സാമ്രാജി​െൻറ സൈക്കോ മിറക്കുള മെഗാ ഇന്ദ്രജാല പ്രകടനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. വടംവലി, തലയണയടി മത്സരങ്ങളും നടന്നു. ആഘോഷങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് മുഖ്യാതിഥിയായി. എക്സി. കമ്മിറ്റി അംഗം പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ടൂറിസം ഉപഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബി. രാജശേഖരൻ, എസ്. സുധിമോൻ, ടി. ജയമോഹൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം ആറിന് കോമളപുരം മോഹനചന്ദ്രൻ അവതരിപ്പിക്കുന്ന മാവേലി എഴുന്നള്ളത്ത്, 6.30ന് എസ്.എൻ.പുരം സംരക്ഷയുടെ ശിങ്കാരിമേളം. ഏഴിന് കൊമ്മാടി വൈ.ഡബ്ല്യു.സി.സിയുടെ തിരുവാതിരയും രാത്രി 7.30ന് അമ്പലപ്പുഴ വിളിപ്പുറം നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യാവിഷ്കാരം ഈരുണർത്തലും അരങ്ങേറും. അഞ്ചിന് രാത്രി എട്ടിന് വളവനാട് ശ്രീചിത്ര വായനശാലയിൽ തൃശൂർ പൂരം നാടകവേദിയുടെ നാടകം 'അച്ഛ​െൻറ ഒറ്റ മകൻ' അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story