Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTത്യാഗ സമർപ്പണ സ്മരണയിൽ ബലിപെരുന്നാൾ ആഘോഷം
text_fieldsbookmark_border
ആലപ്പുഴ: ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ത്യാഗോജ്ജ്വലവും സമർപ്പിതവുമായ ജീവിതത്തിെൻറ സ്മരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. ബലിമാംസ വിതരണവും സംഘടനകളുടെയും പള്ളികളുടെയും നേതൃത്വത്തിൽ നടന്നു. വിവിധ ഭാഗങ്ങളിൽ നടന്ന ഇൗദ്ഗാഹുകളിൽ ആയിരങ്ങൾ പെങ്കടുത്തു. ആലപ്പുഴ കടപ്പുറത്ത് ടൗൺ ഇൗദ്ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ബലിപെരുന്നാൾ നമസ്കാരത്തിനും വിശ്വാസികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. നമസ്കാരത്തിനും ഖുത്തുബക്കും എച്ച്. അബ്ദുൽ ഹക്കീം പാണാവള്ളി നേതൃത്വം നൽകി. കേരള നദ്വത്തുൽ മുജാഹിദ്ദീൻ ആലപ്പുഴ മണ്ഡലം ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. മുഹമ്മദൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇൗദ്ഗാഹിന് ആസിഫലി കണ്ണൂർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയയുടെ ആഭിമുഖ്യത്തിൽ കുമാരപുരം മസ്ജിദുൽ ഹുദയിൽ നടന്ന ഈദ്ഗാഹിന് എസ്.എസ്. അക്ബർ നേതൃത്വം നൽകി. വിസ്‌ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ ആഭിമുഖ്യത്തിൽ ഇലിപ്പക്കുളം ക്രസൻറ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇൗദ്ഗാഹിന് ഷെരീഫ് സ്വലാഹി നിലമ്പൂരും പത്തിയൂര്‍ക്കാല ജുമാമസ്ജിദിെൻറ ആഭിമുഖ്യത്തില്‍ കരീലകുളങ്ങര താജ് ഓഡിറ്റോറിയം ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്കാരത്തിന് സഹില്‍ സലഫി കൊല്ലവും -----മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് സമീപം നടന്ന ഇൗദ്ഗാഹിന് അബ്ദുൽ വഹാബ് സ്വലാഹിയും നദ്വത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നബീൽ സ്വലാഹിയും മസ്ജിദുൽ ഫുർഖാൻ ഗ്രൗണ്ടിൽ എം.എം. ഷിഹാബുദ്ദീൻ മൗലവിയും ചന്തിരൂർ പാലസ് കൺവെൻഷൻ സെൻററിൽ മുനീർ സ്വലാഹി ആലപ്പുഴയും കെ.എൻ.എം കുത്തിയതോട് ശാഖയുടെ നേതൃത്വത്തിൽ തുറവൂർ സലഫി മസ്ജിദിന് സമീപമുള്ള പുരയിടത്തിൽ നടന്ന ഈദ്ഗാഹിന് അഷ്റഫ് ഇസ്ലാഹിയും നേതൃത്വം നൽകി. ക്രമസമാധാനം ഉറപ്പാക്കും -ജില്ല പൊലീസ് മേധാവി ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്താൻ കർശന നടപടികളുമായി പൊലീസ്. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. അപരിചിതരെ നിരീക്ഷിക്കാൻ ഷാഡോ പൊലീസ് രംഗത്തുണ്ടാകും. പിങ്ക് പൊലീസ് സേവനം എല്ലാ മേഖലയിലും ഏർപ്പെടുത്തിയിട്ടുണ്ട്. മോഷണവും മറ്റ് അനിഷ്ട സംഭവങ്ങളും തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കി. ഒറ്റക്ക് താമസിക്കുന്നവർ ബീറ്റ് പൊലീസുമായും പരിസരവാസികളുമായും ആശയ വിനിമയം നടത്തണം. വീട് പൂട്ടി ദൂരയാത്രക്ക് പോകുമ്പോൾ അയൽവാസികളെയും പൊലീസ് സ്റ്റേഷനിലും അറിയിക്കണം. പുറത്തുള്ള ലൈറ്റുകൾ പകൽ സമയങ്ങളിൽ ഓഫ് ചെയ്യാനും രാത്രിയിൽ തെളിയിച്ചിടാനും ആളുകളെ ഏർപ്പാട് ചെയ്യണം. പരിസരത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന്, മദ്യവിൽപന, പണം വെച്ചുള്ള ചീട്ടുകളി, മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് ലഭിച്ചാൽ വിവരം രഹസ്യ പൊലീസിനെ 1090 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണം. വിവരം നൽകുന്ന വ്യക്തികളുടെ പേരുകൾ രഹസ്യമാക്കി സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story