Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ ഒാണച്ചന്തകളിൽ...

സർക്കാർ ഒാണച്ചന്തകളിൽ ക്ഷാമം

text_fields
bookmark_border
തൃപ്പൂണിത്തുറ: സർക്കാർ ഒാണച്ചന്തകളിൽ അവശ്യസാധനങ്ങളുടെ ക്ഷാമം. സപ്ലൈകോയുടെ വിറ്റുവരവിൽ വലിയ വർധനയുണ്ടായെങ്കിലും സാധനങ്ങൾ യഥാസമയം ലഭിക്കാത്തതും ഉടൻ സ്റ്റോക് തീരുന്നതും വിൽപന നിർത്താൻ ഇടയാക്കുന്നു. ഒാണച്ചന്തകളിൽ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, മുളക് തുടങ്ങിയവ പലർക്കും കിട്ടുന്നില്ല. മാസം 10 കിലോ അരി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അഞ്ച് കിലോയാണ് മാവേലി-ലാഭം സ്േറ്റാറുകളിൽ നൽകുന്നത്. ചില സ്റ്റോറുകൾ മാസം രണ്ടുതവണയായി 10 കിലോ അരി നൽകുന്നുണ്ടെങ്കിലും രണ്ടുപ്രാവശ്യം സ്റ്റോറിലെത്താൻ സാധിക്കാത്തവർക്ക് അരി കിട്ടാറില്ല. 10-15 കിലോ അരി സബ്സിഡി നിരക്കിൽ ഒറ്റത്തവണയായി നൽകണമെന്നും ഉപഭോക്താക്കൾ പറയുന്നു. അത്തം നഗറിലെ ഒാണച്ചന്തയിലെ പച്ചക്കറികളെല്ലാം വിറ്റുതീർന്നു. എന്നാൽ, നഗരത്തിലെ നൂറോളം പച്ചക്കറി വിൽപന കേന്ദ്രങ്ങളിലും പച്ചക്കറി സാധനങ്ങൾക്ക് വിലനിരക്കുകൾ ഏകീകൃതമായിരുന്നില്ല. പലരും വിലവിവരം എഴുതി പ്രദർശിപ്പിച്ചിരുന്നില്ല. അവ പരിശോധിക്കാൻ ഉദ്യോഗസ്ഥനും എത്തിയതുമില്ല. ഏത്തപ്പഴം, ഏത്തക്കായ എന്നിവ കിലോക്ക് 85-90 രൂപ വരെയായിരുന്നു. ഞാലിപ്പൂവൻ 110-115 രൂപയും നാടൻ പയർ 140 രൂപയിലുമായിരുന്നു. നാടൻ പാവക്ക വരവ് കുറഞ്ഞതിനാൽ 100 രൂപയിലെത്തി. തക്കാളി-ചേന എന്നിവ കിലോക്ക് 60 രൂപയായി. ബീൻസ്-70, കാരറ്റ്-70 രൂപയിലുമെത്തി. കിലോക്ക് 50 രൂപക്ക് മുകളിലായിരുന്നു മിക്കവാറും പച്ചക്കറി സാധനങ്ങളുെട വില നിരക്ക്. പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് റേഷൻ നിർത്തലാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽ അരി വാങ്ങുന്നവർ കൂടിയതായി സ്വകാര്യ കച്ചവടക്കാർ പറയുന്നു. സെപ്ലെകോയിൽ സബ്സിഡി വെട്ടിക്കുറച്ചും വിതരണത്തി​െൻറ അളവ് കുറച്ചും വില വർധിപ്പിച്ചും ഗുണനിലവാരം കുറച്ചും സാധനങ്ങൾ വിറ്റഴിക്കുന്നത് ലാഭനഷ്ടം നോക്കിമാത്രമാണ്. കോടതി മാറ്റം കൊച്ചി: എറണാകുളം റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന (അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതി ഇൗ മാസം 15 മുതൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയുടെ പഴയ കോർട്ട് ഹാളിൽ പ്രവർത്തനം ആരംഭിക്കും. കർണാടക സംഗീത പഠനം കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റി ആഭിമുഖ്യത്തിൽ കർണാടക സംഗീതം പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ശനി, ഞായർ ദിവസങ്ങളിൽ നൽകുന്നു. ഒക്ടോബർ ആദ്യവാരം ആരംഭിക്കും. സംഗീതജ്ഞരായ ഡോ. മാലിനി ഹരിഹരൻ, പ്രഫ. കുമാര കേരളവർമ എന്നിവരാണ് ക്ലാസുകൾ എടുക്കുന്നത്. 20 പേർക്കാണ് പരിശീലനം. ഫോൺ: 0484 2352730.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story