Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTവിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം;- പ്രതിഷേധ സംഗമം നടത്തി
text_fieldsbookmark_border
െകാച്ചി: സംസ്ഥാനത്ത് വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനെതിരെ വിവരാവകാശ പ്രവര്‍ത്തകരുെടയും സംഘടനകളുെടയും ആഭിമുഖ്യത്തിൽ സംഗമം നടത്തി. ചാവറ കള്‍ചറൽ സെൻററിൽ നടന്ന സംഗമത്തിൽ അഡ്വ. ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍, സത്യദാസൻ നെന്മാറ, ഡിക്സൺ ഡിസില്‍വ എന്നിവർ സംസാരിച്ചു. ആക്രമണത്തിനിരയായ വിവരാവകാശ പ്രവര്‍ത്തകരായ മഹേഷ് വിജയന്‍, പി.എ. റിഹാദ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം പേർ പങ്കെടുത്തു. പി. സൂരജ് സുരേഷ് സ്വാഗതവും സജി നമ്പൂതിരി നന്ദിയും പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങളും കള്ളക്കേസുകളും ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയും വിവരാവകാശ കമീഷനും ഇടപെടണമെന്നും വിസില്‍ബ്ലോവേഴ്സ് ആക്ട് അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story