Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTവല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ പാര്‍ക്കിങ് യാര്‍ഡ് സജ്ജം; 200ഓളം കണ്ടെയ്‌നറുകൾക്ക് സൗകര്യം
text_fieldsbookmark_border
കൊച്ചി: വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങ് യാര്‍ഡ് പ്രവര്‍ത്തനസജ്ജമായി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ സജ്ജീകരിച്ച നാല് ഏക്കറിലായുള്ള പാര്‍ക്കിങ് യാര്‍ഡില്‍ 20 അടിയുടെ 100 കണ്ടെയ്‌നറുകളും 40 അടിയുടെ 98 കണ്ടെയ്‌നറുകളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. 24 മണിക്കൂറിന് 150, 200 രൂപ എന്നിങ്ങനെയാണ് പാര്‍ക്കിങ് നിരക്കുകള്‍. കുറഞ്ഞ സമയത്തേക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കൂ. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല പാർക്കിങ് സ്ഥലം സന്ദർശിച്ചു. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ് യാര്‍ഡില്‍ ഡ്രൈവര്‍മാര്‍ക്കായി ടോയ്‌ലറ്റ് കോംപ്ലക്‌സും പ്രവര്‍ത്തനസജ്ജമാകും. ഇതിനോടനുബന്ധിച്ച് വിശ്രമകേന്ദ്രവും ഫുഡ് കോര്‍ട്ടും നിർമിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും തുക അനുവദിക്കുന്ന മുറക്ക് ഇതിെൻറ നിർമാണം ആരംഭിക്കുമെന്നും ബി.പി.സി.എല്‍ അധികൃതര്‍ വ്യക്തമാക്കി. നാലുകോടി ചെലവിലാണ് പാര്‍ക്കിങ് യാര്‍ഡ് പൂര്‍ത്തിയാക്കിയത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിെൻറ സ്ഥലമാണ് ബി.പി.സി.എല്‍ പാട്ടത്തിനെടുത്തത്. പാര്‍ക്കിങ് യാര്‍ഡിനോടനുബന്ധിച്ച്് ബി.പി.സി.എൽ പമ്പും പ്രവര്‍ത്തിക്കും. ബി.പി.സി.എല്‍ അസി. മാനേജര്‍ സെയില്‍സ് ഡോണി ജോര്‍ജ് വര്‍ഗീസ്, അസിസ്റ്റൻറ് മാനേജര്‍ കണ്‍സ്ട്രക്ഷന്‍ പി. സജിത്ത്, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story