Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTപിണറായി സർക്കാർ മുട്ടുമടക്കി ^നാഷനലിസ്റ്റ് കേരള കോൺഗ്രസ്
text_fieldsbookmark_border
പിണറായി സർക്കാർ മുട്ടുമടക്കി -നാഷനലിസ്റ്റ് കേരള കോൺഗ്രസ് കൊച്ചി: സംസ്ഥാനത്ത് ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, പട്ടികജാതി-വർഗ കോളനികൾ എന്നിവയിൽനിന്ന് മദ്യശാലകളിലേക്കുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ച എൽ.ഡി.എഫ് സർക്കാറിെൻറ നടപടി വാഗ്ദാനലംഘനവും വഞ്ചനാപരവുമാെണന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മദ്യമാഫിയകൾക്കുള്ള എൽ.ഡി.എഫിെൻറ ഒാണ സമ്മാനമാണിത്. തെരെഞ്ഞടുപ്പ് കാലത്ത് പ്രകടനപത്രികയിൽ മദ്യത്തിെൻറ ലഭ്യത കുറക്കുെമന്ന് വാഗ്ദാനം നൽകിയ എൽ.ഡി.എഫ് യഥേഷ്ടം മദ്യം ഒഴുക്കുകയാണ്. സർക്കാറും ബാർ ഉടമകളും തമ്മിലുള്ള കള്ളക്കളി പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം. ഇൗമാസം ഒമ്പതിന് എറണാകുളത്ത് ചേരുന്ന നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സർക്കാറിെൻറ മദ്യനയത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story