Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ സർക്കാർ കോളജ്: ...

പറവൂരിൽ സർക്കാർ കോളജ്: തിരുവോണനാളിൽ ഉപവാസ സമരം

text_fields
bookmark_border
പറവൂർ: പറവൂരിൽ സർക്കാർ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ തിരുവോണനാളിൽ ഉപവാസസമരം നടത്തുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ ടി.എ. ദിലീപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാല് പതിറ്റാണ്ടുകാലത്തെ പറവൂരിലെ ജനങ്ങളുടെ ആവശ്യമാണ് പറവൂരിൽ സർക്കാർ കോളജ് വേണമെന്നുള്ളത്. 17 വർഷമായി പറവൂരിനെ പ്രതിനിധാനംചെയ്യുന്ന എം.എൽ.എ വി.ഡി. സതീശൻ ഓരോ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം നൽകുന്നതാണ് പറവൂരിൽ ഗവൺമ​െൻറ് കോളജ് കൊണ്ടുവരും എന്നത്. എന്നാൽ, പൊള്ളയായ വാഗ്ദാനം മാത്രമായി അത് മാറുന്നതിൽ പ്രതിഷേധിച്ചാണ് സമരം. നമ്പൂരിയച്ഛൻ ആൽത്തറക്ക് സമീപം രാവിലെ 10 മുതൽ നടക്കുന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനയോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും ഉദ്ഘാടനം നിർവഹിക്കും. ഉപവാസ സമരത്തോടൊപ്പം ഗവൺമ​െൻറ് കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഭീമഹരജി നൽകും. വാർത്ത സമ്മേളനത്തിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.ജി. വിജയൻ, അനിൽ ചിറവക്കാട് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story