Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരനെ സ്വീകരിക്കാൻ...

വരനെ സ്വീകരിക്കാൻ 'ബൈക്ക് മേളം'; വധുവി​െൻറ സഹോദരനടക്കമുള്ളവർക്ക് പിഴ

text_fields
bookmark_border
ചേര്‍ത്തല: വരനെ സ്വീകരിക്കാന്‍ മേളത്തിന് പകരം ബൈക്കുകള്‍ റൈസ്ചെയ്ത് ശബ്ദമലിനീകരണം ഉണ്ടാക്കിയ വധുവി​െൻറ സഹോദരനെയും സുഹൃത്തുക്കളെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച രാവിലെ ചേര്‍ത്തല ഗവ. റെസ്റ്റ് ഹൗസിന് സമീപത്തെ റസ്റ്റാറൻറിൽ നടന്ന വിവാഹത്തിനിടെയാണ് സംഭവം. റെസ്റ്റ് ഹൗസിന് സമീപം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വെടിക്കെട്ടിന് തുല്യമായ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ചേര്‍ത്തല എം.വി.ഐ ബിജുവി​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. ഈസമയം റോഡിലെത്തിയ വരനെയും കൂട്ടെരയും 25ഓളം വരുന്ന ബൈക്കുകള്‍ റൈസ്‌ചെയ്ത് ശബ്ദമുണ്ടാക്കി വിവാഹവേദിയിലേക്ക് ആനയിക്കുകയായിരുന്നു. പരിശോധനയില്‍ രണ്ട് ബൈക്കുകള്‍ സൈലന്‍സര്‍ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മറ്റുള്ളവരെ ശബ്ദമലിനീകരണം സൃഷ്ടിച്ചതിന് താക്കീതുചെയ്ത് വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story