Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണച്ചന്ത

ഓണച്ചന്ത

text_fields
bookmark_border
ആലങ്ങാട്: പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിൽ നീറിക്കോട്ട് ആരംഭിച്ചു. മൂന്നിന് സമാപിക്കും. കുടുംബശ്രീ യൂനിറ്റുകൾ സ്വന്തമായി നിർമിച്ച പച്ചക്കറികൾ, കുടപ്പൻ, പിണ്ടി, ഓണവിഭവങ്ങൾ, അച്ചാർ, കറിപ്പൊടികൾ, അരിപ്പൊടി, പൂക്കൾ, കരകൗശല വസ്തുക്കൾ, ചട്ടി, കലം, ഫലവൃക്ഷൈത്തകൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ ചന്തയിലുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം കാഞ്ചന സോമൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് കുടുംബശ്രീ ചെയർപേഴ്‌സൻ ദീപ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ജഗദീശൻ, അജ സാബു, വി.ബി. ജബ്ബാർ, ജാൻസി ദേവസിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണൻ, മിനി പീയൂസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story