Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണ സമ്മാനമായി...

ഓണ സമ്മാനമായി കുഞ്ഞുകൈകളിൽ പുസ്തകം

text_fields
bookmark_border
കോതമംഗലം: കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണ സമ്മാനമായി 'കുഞ്ഞുകൈകളിൽ ഒരു പുസ്തകം' പദ്ധതി സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ മുഴുവൻ ഗവ.എൽ.പി സ്കൂളുകളിലെയും കുട്ടികൾക്ക് ഒാരോ പുസ്തകം വീതം നൽകി. ഇളങ്ങവം ഗവ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചാബ് നാഷനൽ ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ ടി.കെ. മനാഫ്, സവിത ശ്രീകാന്ത്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് മനോജ് നാരായണൻ, സെക്രട്ടറി സി.പി. മുഹമ്മദ്, പി.അലിയാർ, എ.ജിജോ, എം.വി. ജോയ് എന്നിവർ സംസാരിച്ചു. സർക്കാറുകൾ ഓണം വിലക്കയറ്റത്തിേൻറതാക്കി- ചെന്നിത്തല കോതമംഗലം: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ വിലക്കയറ്റം പിടിച്ചുനിർത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുതുപ്പാടിയിൽ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു. എ.കെ. ഐസക് അധ്യക്ഷത വഹിച്ചു. വി.ജെ. പൗലോസ്, ടി.ജെ. വിനോദ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, എ.ജി. ജോർജ്, അബു മൈതീൻ, പി.എസ്.എം. സാദിഖ്, എബി എബ്രഹാം, മഞ്ജു സിജു, സിജു എബ്രഹാം, പി.എ. പാദുഷ, വി.വി. കുര്യൻ, റോയ് കെ. പോൾ, എം.എസ്. എൽദോസ്, പി.സി. ജോർജ്, ഷെമീർ പനയ്ക്കൻ, കെ.പി. മുരളി എന്നിവർ സംസാരിച്ചു. ഓണാഘോഷം കോതമംഗലം: കുട്ടമ്പുഴ ജനമൈത്രി പൊലീസ് തേര ആദിവാസി കുടിയില്‍ ഒരുക്കിയ ഓണാഘോഷം റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി. കെ.ബിജുമോന്‍, സി.ഐ. വി.ടി. ഷാജന്‍, എസ്.ഐ. കെ. ബ്രിജുകുമാര്‍, കാണിക്കാരന്‍ സുവര്‍ണന്‍ എന്നിവര്‍ സംസാരിച്ചു. കുടിയിലെ 25 കുടുംബങ്ങള്‍ക്ക് എസ്.പി. ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. തൂശനിലയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയില്‍ നൂറോളം കുടുംബാംഗങ്ങള്‍ക്കൊപ്പം എസ്.പി.യും മറ്റ് ഉദ്യോഗസ്ഥരും ഊണുകഴിച്ചാണ് മടങ്ങിയത്. തലേന്ന് കുട്ടമ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ തേര കുടിയിലെത്തിയാണ് ഓണസദ്യ ഒരുക്കിയത്. കുടിയിലേക്കുള്ള ദുര്‍ഘടവഴിയും ഉന്നത പഠനത്തിന് സാധിക്കാത്ത കുട്ടികളുടെ അവസ്ഥയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ആദിവാസികൾ എസ്.പി.ക്ക് മുന്നില്‍ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story