Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_righter chn5 ഓണ സന്ദേശം...

er chn5 ഓണ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ആഘോഷം സാര്‍ഥമാകുന്നത്^ മന്ത്രി രവീന്ദ്രനാഥ്

text_fields
bookmark_border
er chn5 ഓണ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ആഘോഷം സാര്‍ഥമാകുന്നത്- മന്ത്രി രവീന്ദ്രനാഥ് കൊച്ചി: സമത്വത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്തോഷത്തി​െൻറയും ഓണ സന്ദേശം ജീവിതത്തിൽ പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ല ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ലാവണ്യം-2017' ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വിവിധ പെന്‍ഷന്‍, ആനുകൂല്യ ഇനങ്ങളിലായി 12,250 കോടി രൂപ ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്തതെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എ ല്‍.എ പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ പി.ആര്‍. റെനീഷ്, പി.എസ്. പ്രകാശന്‍, എസ്. സതീഷ്, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഫിനാന്‍സ് ഓഫിസര്‍ അജി ഫ്രാന്‍സിസ്, സെക്രട്ടറി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമീണ ഇന്ത്യയുടെ കലാ പെരുമയുമായി ഗ്രാമോത്സവം *ലാവണ്യം ഓണാഘോഷ വേദിയില്‍ ആവേശമായി ഇന്ത്യന്‍ ഗ്രാമങ്ങളിലെ നൃത്തച്ചുവടുകള്‍ കൊച്ചി: ഇന്ത്യന്‍ ഗ്രാമങ്ങളിലെ തനത് നൃത്തച്ചുവടുകളും താളമേളങ്ങളും കോര്‍ത്തിണക്കി തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിച്ച ഗ്രാമോത്സവം അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കി. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 170 ഓളം കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലാവണ്യം ഓണാഘോഷ പരിപാടികളുടെ ദര്‍ബാര്‍ ഹാളിലെ വേദിയിലാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ കലാപൈതൃകവും പെരുമയും വെളിവാക്കുന്ന കലാപ്രകടനം അരങ്ങേറിയത്. ആന്ധ്രപ്രദേശി​െൻറ ദപ്പു നൃത്തമാണ് ആദ്യം വേദിയിലെത്തിയത്. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ ദപ്പെട്ട എന്ന പേരിലും അറിയപ്പെടുന്ന ദപ്പു ഡാന്‍സില്‍ കടുവയുടെയും കുതിരയുടെയും ശരീര ചലനങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ചുവടുകളാണ്. തുടര്‍ന്ന് ഫാല്‍ഗുന മാസത്തെ ആഘോഷമാക്കുന്ന ഹരിയാനയുടെ ഫാഗ് നൃത്തം വര്‍ണ വിസ്മയമൊരുക്കി. വസന്ത കാലത്തെ സ്വാഗതം ചെയ്യുന്ന കശ്മീരി റൗഫ് നൃത്തം ദൃശ്യമനോഹാരിതയാല്‍ സമ്പന്നമായി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ കരകാട്ടം, കർണാടകയിലെ ഡോലു കുനിത, ഗുജറാത്തിലെ ആദിവാസി നൃത്തരൂപമായ രത്വവ, പശ്ചിമബംഗാളിലെ ഛൗ നൃത്തം, തെലുങ്കാനയിലെ മാഥുരി, രാജസ്ഥാനിലെ ചക്രി, ആസാമിലെ നാടോടി നൃത്തരൂപമായ ബിഹു, കര്‍ണ്ണാടകയിലെ വീര്‍ഗാസി, ആന്ധ്രപ്രദേശിലെ ധ്വിംസ എന്നീ നൃത്തരൂപങ്ങളും കാണികളുടെ ഓണാഘോഷം അവിസ്മരണീയമാക്കി. ലാവണ്യത്തി​െൻറ ഭാഗമായി മറൈന്‍ ഡ്രൈവില്‍ മൈക്കിള്‍ ജോ ഫ്രാന്‍സിസ് അവതരിപ്പിച്ച ഇന്‍സ്ട്രുമ​െൻറല്‍ ഫ്യൂഷനും ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് രാമന്‍ വെളി ഗ്രൗണ്ടില്‍ അഷ്‌റഫ് ഹൈദ്രോസിന്റെ ഖവാലി ഖയാല്‍ സൂഫി സംഗീതവും അരങ്ങേറി. കുമ്പളങ്ങി പാര്‍ക്കില്‍ നേരറിവ് പെരുമാനൂര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും ഭൂതത്താന്‍കെട്ട് പാര്‍ക്കില്‍ ടിനി ടോമി​െൻറ മെഗാ ഷോയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story