Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള പൈപ്പ്​...

കുടിവെള്ള പൈപ്പ്​ പൊട്ടുന്നത് ഒഴിവാക്കണം

text_fields
bookmark_border
ആലുവ: നഗരത്തിലും സമീപ പ്രദേശങ്ങളിലും റോഡിനടിയില്‍ സ്‌ഥാപിച്ച കുടിവെള്ള പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് ഒഴിവാക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അന്‍വർ സാദത്ത് എം.എല്‍.എയാണ് ഈ വിഷയം ഉന്നയിച്ചത്. പെരിയാറ്റിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്നും പൊതുമരാമത്ത് റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വര വില്ലേജിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് കരം അടക്കാന്‍ സാധിക്കുന്നില്ലെന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. വിഷയത്തിൽ കലക്ടറുമായി ബന്ധപ്പെട്ട് തുടര്‍നടപടി എല്‍.ആര്‍ തഹസില്‍ദാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡില്‍ ബി.പി.എല്ലില്‍നിന്ന് എ.പി.എല്‍ വിഭാഗത്തിലേക്ക് ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെ ലിസ്‌റ്റ് പുനഃപരിശോധിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കരിയാട് ജങ്ഷനില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി എം.എന്‍. ഗോപി ആവശ്യപ്പെട്ടു. പൊതുമരാമത്ത് റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ഷാജി തേക്കുംകാടന്‍ ആവശ്യമുന്നയിച്ചു. ജി.എസ്.ടിക്ക് ശേഷവും കടകളില്‍നിന്ന് ബില്ല് ലഭ്യമാകുന്നില്ല. ജില്ല ആശുപത്രിയിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിക്കെതിരായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി. ശ്രീമൂലനഗരം പഞ്ചായത്തിലെ 12 പൊതുകിണറുകള്‍ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് എന്‍.സി.പി പ്രതിനിധി മുരളി പുത്തന്‍വേലി പരാതി ഉന്നയിച്ചു. കിണറുകള്‍ സംരക്ഷിക്കാനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലുവ വെസ്‌റ്റ് വില്ലേജ് ഓഫിസിനോട് ചേര്‍ന്നുള്ള പത്ത് സ​െൻറോളം ഭൂമിയില്‍ വില്ലേജ് ഓഫിസില്‍ വരുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. മുസ്‌ലിംലീഗ് പ്രതിനിധി അബ്‌ദുൽ സമദാണ് ഈ ആവശ്യം ഉന്നയിച്ചത്. കീഴ്മാട് പഞ്ചായത്തിലെ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് പ്രവര്‍ത്തനം മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ആവശ്യപ്പെട്ടു. ആലുവ മാര്‍ക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധി ഡൊമിനിക് കാവുങ്കല്‍ ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമാകുന്ന സേവനം സംബന്ധിച്ച് പൗരാവകാശ പരിസ്‌ഥിതി സംരക്ഷണ സമിതി നല്‍കിയ അപേക്ഷക്ക് ജില്ല കേന്ദ്രം മുഖേന നടപടി സ്വീകരിക്കും. ആലുവയില്‍ കൃഷി വകുപ്പി​െൻറ സ്‌ഥലം കൈയേറിയത് സംബന്ധിച്ച് നിയമാനുസരണം തുടര്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥേരാട് മറുപടി ആവശ്യപ്പെടും. വിവിധ പഞ്ചായത്ത് പ്രസിഡൻറുമാര്‍, അംഗങ്ങള്‍, വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story