Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശത്തി​െൻറയും...

ദേശത്തി​െൻറയും ഭാഷയു​െടയും അതിര്‍വരമ്പുകളില്ലാതെ ഈദ് ആഘോഷം

text_fields
bookmark_border
ആലുവ: ആലുവ സെന്‍ട്രല്‍ ജുമാമസ്ജിദിലും സേട്ട് മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ഇതര സംസ്‌ഥാന തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. മലയാളം, അറബി ഭാഷകള്‍ക്ക് പുറമെ ഉർദുവിലും ഹിന്ദിയിലും സന്ദേശം നൽകിയതിനാലാണ് അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്‌ഥാന്‍, ഹരിയാന, ഒഡിഷ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ ഇരു പള്ളികളിലും എത്തിയത്. ജുമുഅ നമസ്കാരത്തിലും ഇവർ പങ്കെടുത്തു. പലരും പുലര്‍ച്ചെ തന്നെ പള്ളികളിൽ എത്തിയിരുന്നു. ചാമക്കാല നജ്ഹുറഷാദിലെ ബഹുഭാഷ പണ്ഡിതവിദ്യാർഥി മുഹമ്മദ് ശാഫിയാണ് സെൻട്രൽ മസ്ജിദിൽ ഹിന്ദി, ഉർദു ഭാഷകളിൽ സന്ദേശംം നൽകിയത്. ഇതര സംസ്‌ഥാനക്കാർക്കായി പ്രത്യേക പ്രാർഥനയും നടത്തി. ഇമാം കെ.എം. ബഷീര്‍ ഫൈസി മലയാള പ്രഭാഷണത്തിനും അറബി ഖുതുബക്കും പെരുന്നാൾ നമസ്കാരത്തിനും നേതൃത്വം നൽകി. പരിപാലന കമ്മിറ്റി അംഗങ്ങളായ ടി.എസ്. മൂസ, കെ.കെ. അബ്‌ദുൽ സലാം ഇസ്‌ലാമിയ, അബ്ബാസ് അന്‍വരി, കെ.കെ. അബ്‌ദുല്ല, അബ്‌ദുൽ അലീം മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. സേട്ട് മസ്ജിദിൽ ഇമാം അനസ് റഹ്മാനി ഉറുദുവിൽ പ്രത്യേക പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സ്നേഹ വിരുന്നിന് അസി. ഇമാം സനൂപ് മൗലവി, പള്ളികമ്മിറ്റി ഭാരവാഹികളായ മൂസ സേട്ട്, കെ.എ. അബ്‌ദുൽ സമദ്, മുഹമ്മദാലി ആനക്കാടൻ, സി.കെ. അമീർ എന്നിവർ നേതൃത്വം നൽകി. മസ്ജിദിന് സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉപദേശകസമിതി അംഗം വിജയകൃഷ്ണൻ നായർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story