Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:06 PM IST Updated On
date_range 3 Sept 2017 2:06 PM ISTപെരുന്നാൾ നമസ്കാരം
text_fieldsbookmark_border
കളമശ്ശേരി: കളമശ്ശേരി മെഡിക്കൽ കോളജിന് സമീപം ഇഖ്റ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി നേതൃത്വം നൽകി. സൗത്ത് കളമശ്ശേരി ഞാലകം ജുമാമസ്ജിദിൽ നടന്ന നമസ്കാരത്തിനും ഖുതുബക്കും പി.കെ. സുലൈമാൻ മൗലവിയും നോർത്ത് കളമശ്ശേരി സെൻട്രൽ ജുമാമസ്ജിദിൽ അബ്ദുൽ റഹീം അൽഹസനിയും ഏലൂർ വടക്കുംഭാഗം ജുമാമസ്ജിദിൽ നൗഷാദ് അഹ്സനിയും തൃക്കാക്കര ജുമാമസ്ജിദിൽ അബ്ദുല്ലത്തീഫ് വാഫിയും ഹിദായത്ത് നഗറിൽ കുഞ്ഞുമുഹമ്മദ് സഖാഫിയും ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഗോശ്രീ സർഗോത്സവം കൊച്ചി: കൊച്ചി നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിെൻറ ഗോശ്രീ സർഗോത്സവം ഞായറാഴ്ച രാവിലെ ആറിന് ഗോശ്രീ മാരത്തൺ കലക്ടർ കെ.മുഹമ്മദ് വൈ. സഫീറുല്ല ഫ്ലാഗ് ഓഫ് ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബാൾ താരം പി.പി. തോബീയാസും മുൻ ഫിഫ റഫറി ബെൻറ്ല അർജുനും സമ്മാനദാനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story