Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:06 PM IST Updated On
date_range 3 Sept 2017 2:06 PM ISTഎഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരം ^ഡോ. കെ.എസ്. രാധാകൃഷ്ണൻ
text_fieldsbookmark_border
എഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരം -ഡോ. കെ.എസ്. രാധാകൃഷ്ണൻ കൊച്ചി: ഭവൻസ് വിദ്യാമന്ദിർ വിദ്യാർഥിനി എ. നികിത എഴുതിയ എഴുപതോളം ഹിന്ദി കവിതകളുടെ സമാഹാരം 'സിന്ദഗി ഏക് എഹ്സാസ്' പ്രകാശനം ഡോ.കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. എഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും നികിത ഇന്ത്യൻ ഭാഷ തെരഞ്ഞെടുത്തത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തിെൻറ ലോകത്തിലേക്ക് കാൽവെപ്പ് നടത്തുന്ന തുടക്കക്കാരിക്കപ്പുറമുള്ള സാധ്യത നികിതയുടെ രചനകളിൽ കാണുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഫ. വി. ശിവാനന്ദഭട്ട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും കുസാറ്റ് ഹിന്ദി വിഭാഗം മേധാവിയുമായ ഡോ. വനജ, എം.എൻ. ഗിരി, സി.ഐ. ഉമ്മൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story