Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിവഗിരി...

ശിവഗിരി ട്രസ്​റ്റ്^എസ്​.എൻ ട്രസ്​റ്റ്​ തർക്കം പരിഹരിക്കാൻ തീരുമാനം

text_fields
bookmark_border
ശിവഗിരി ട്രസ്റ്റ്-എസ്.എൻ ട്രസ്റ്റ് തർക്കം പരിഹരിക്കാൻ തീരുമാനം ചേര്‍ത്തല:- വർക്കല കോളജ് സംബന്ധിച്ച ശിവഗിരി ധർമസംഘം ട്രസ്റ്റും എസ്.എൻ ട്രസ്റ്റും തമ്മിലെ തർക്കം പരിഹരിക്കാൻ തീരുമാനം. ഇതിനായി എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവിനെ പൊതുയോഗം ചുമതലപ്പെടുത്തി. ട്രസ്റ്റിന് മഠം സൗജന്യമായി നൽകിയ 30 ഏക്കർ സ്ഥലം തിരിച്ചുകൊടുക്കണമെന്ന വിധിെക്കതിരെ ഹൈകോടതിയിൽ കേസ് നടക്കുകയാണ്. കോടതിയുടെ അനുമതിയോടെ പ്രശ്നം തീർക്കാനാണ് ശ്രമം. ചേർത്തല എസ്.എൻ കോളജിന് സമീപത്തെ ട്രസ്റ്റി​െൻറ സ്ഥലത്തുനിന്ന് കൃഷിയോഗ്യമല്ലാത്ത മണൽ നീക്കി പൂഴി നിറച്ച് കൃഷിയോഗ്യമാക്കാന്‍ യോഗം അനുവാദം നൽകിയതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ഡോ. ജി. ജയദേവൻ, എ.എൻ. രാജൻ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story